കൊച്ചി- വി കെ പ്രകാശിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം 'ഒരുത്തീ'യുടെ സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയായി. നവ്യ നായരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. ക്ലീന്‍ 'യു' സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് എസ് സുരേഷ് ബാബുവാണ്. നവ്യയ്‌ക്കൊപ്പം പ്രാധാന്യമുള്ള ഒരു പോലീസ് കഥാപാത്രമായ വിനായകനും എത്തുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ജിംഷി ഖാലിദാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് ലിജോ പോള്‍. ഗോപി സുന്ദറും തകര ബാന്‍ഡുമാണ് സിനിമക്ക് സംഗീതം നല്‍കിയിരിക്കുന്നത്.2012ല്‍ പ്രദര്‍ശനത്തിനെത്തിയ 'സീന്‍ ഒന്ന് നമ്മുടെ വീട്' ആണ് നവ്യയുടേതായി ഇതിനു മുന്‍പ് മലയാളത്തില്‍ പുറത്തെത്തിയ ചിത്രം.