ചെന്നൈ-വിജയുടെ 'മാസ്റ്റര്‍'ന് ശേഷം ലോകേഷ് കനകരാജ് കമല്‍ഹാസനൊപ്പം കൈകോര്‍ക്കുകയാണ്. ഉലകനായകന്റെ 232മത്തെ ചിത്രത്തിന് വിക്രം എന്നാണ് പേര് നല്‍കിയിരിക്കുന്നത്. പ്രഭുദേവ ഈ ചിത്രത്തില്‍ അഭിനയിക്കുമെന്നാണ് പുതിയ വിവരം. 22 വര്‍ഷങ്ങള്‍ക്ക് ശേഷം കമല്‍ഹാസനും പ്രഭുദേവയും ഒന്നിക്കുന്ന ചിത്രമായിരിക്കുമിത്. 1998ല്‍ പുറത്തിറങ്ങിയ ഹിറ്റ് കോമഡി ചിത്രം 'കാതലാ കാതലാ'യിലാണ് ഉലകനായകനൊപ്പം പ്രഭുദേവ അവസാനമായി ഒന്നിച്ച് അഭിനയിച്ചത്. ഔദ്യോഗിക സ്ഥിരീകരണം ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഈ പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രം ഒറ്റ ഷെഡ്യൂളില്‍ പൂര്‍ത്തിയാക്കാനാണ് നിര്‍മാതാക്കള്‍ പദ്ധതിയിടുന്നത്. 'വിക്രം' ടൈറ്റില്‍ ടീസര്‍ അടുത്തിടെയാണ് പുറത്തിറങ്ങിയത്. എല്ലാവരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.രാജ് കമല്‍ ഫിലിം ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്ഹാസന് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. 2021 പകുതിയോടെ ചിത്രം റിലീസ് ചെയ്യും.