കൊല്‍ക്കത്ത- പ്രശസ്ത ബംഗാളി സംവിധായകന്‍ ദേബിദാസ് ഭട്ടാചാര്യ കോവിഡ് ബാധിച്ച് മരിച്ചു. ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം. കോവിഡ് ബാധിതനായി അതീവ ഗുതരമായിരുന്നു.
'മാ തൊമെയ് ചരാ ഗും അസേന', 'രാഗേ അനുരാഗേ', 'ബൃദ്ധാശ്രം' എന്നീ ടെലിവിഷന്‍ പരമ്പരകള്‍ സംവിധാനം ചെയ്തു. പരമ്പരകളിലൂടെ നിരവധി അഭിനേതാക്കളെയും ടെക്‌നീഷ്യന്‍മാരെയും അദ്ദേഹം രംഗത്തുകൊണ്ടുവന്നു. അളകനന്ദ ഗുഹ നായികയായെത്തുന്ന ബൃദ്ധാശ്രം 2 സംവിധാനം ചെയ്ത് കൊണ്ടിരിക്കേയാണ് ആകസ്മിക വിയോഗം.