കൊച്ചി-നാല്‍പ്പത് വര്‍ഷം മുമ്പ് ഒരു ക്രിസ്മസ് ദിനത്തില്‍ ആണ് മൂന്ന് യുവ താരങ്ങള്‍ വെള്ളിത്തിരയില്‍ അരങ്ങേറിയത്. പിന്നീട് കൈ നിറയെ ചിത്രങ്ങളുമായി മൂവരും പിന്നീട് സിനിമയില്‍ തന്നെ നിറഞ്ഞു. അതില്‍ ഒരാള്‍ പിന്നീട് ഇന്ത്യന്‍ സിനിമ കണ്ട മികച്ച നടിമാരില്‍ ഒരാളായി. ഒന്ന് സാക്ഷാല്‍ മോഹന്‍ലാലും മറ്റ് രണ്ട് പേര് പൂര്‍ണിമയും ശങ്കറും.നവാഗതനായ ഫാസിലിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലൂടെ ആയിരുന്നു മൂവരുടെയും അരങ്ങേറ്റം. ചിത്രത്തിലെ വില്ലനായി മോഹന്‍ലാല്‍ എത്തിയെങ്കിലും പിന്നീട് നായകനായി മലയാളികളുടെ സ്വകാര്യ അഹങ്കാരമായി മാറി. ഇപ്പോഴിതാ 40 വര്‍ഷം മുമ്പുള്ള ഓര്‍മകള്‍ പങ്കുവെച്ചിരിക്കുകയാണ് പൂര്‍ണിമ.'മോഹന്‍ലാലിനും ശങ്കറിനും എനിക്കും മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന മനോഹര ചിത്രത്തിലൂടെ പുതുജീവിതം കിട്ടിയിട്ട് നാല്പത് വര്‍ഷം. നന്ദി അപ്പച്ചന്, നവോദയ, ഫാസില്‍'. ശങ്കറിനും മോഹന്‍ലാലിനുമൊപ്പമുള്ള പഴയ ചിത്രം പങ്കുവച്ച് പൂര്‍ണിമ കുറിച്ചു.