കൊച്ചി- സൂഫിയും സുജാതയും ചിത്രത്തില്‍ നായകവേഷം ചെയ്ത ജയസൂര്യ, സംവിധായകന്‍ ഷാനവാസിന്റെ അകാല വേര്‍പാടിന്റെ നടുക്കത്തിലാണ്.
ഏറെ പ്രിയപ്പെട്ട സുഹൃത്തിനെയാണ് നഷ്ടമായിരിക്കുന്നതെന്നും ഷാനവാസിന്റെ അപ്രതീക്ഷിത വേര്‍പാട് അവിശ്വസനീയമാണെന്നും ജയസൂര്യ പറയുന്നു.
ഒരുപാടു നല്ല ഓര്‍മകള്‍ ബാക്കിവച്ചാണ് ഷാനവാസ് മറയുന്നത്. സൂഫിയും സുജാതയും എന്ന സിനിമയുടെ ലൊക്കേഷനിലാണ് അദ്ദേഹവുമായി സൗഹൃദത്തിലാകുന്നത്. ചിലരെ പരിചയപ്പെടുമ്പോള്‍ നമുക്ക് ഇദ്ദേഹത്തെ മുന്‍പേ അറിയാമല്ലോ എന്ന് തോന്നില്ലേ, അത്തരമൊരു അടുപ്പം ഷാനവാസിനോട് തോന്നിയിരുന്നു. ഒരുപാടു നല്ല നിമിഷങ്ങള്‍ അദ്ദേഹത്തോടൊപ്പം ആ ലൊക്കേഷനില്‍ ഉണ്ടായി. അടുത്ത ദിവസങ്ങളില്‍ ഞങ്ങള്‍ ഏറെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു, ചില സ്വപ്‌നങ്ങള്‍ അദ്ദേഹം പങ്കുവച്ചിരുന്നു, അദ്ദേഹം തിരക്കഥയുടെ പണിപ്പുരയിലായിരുന്നു, സ്വപ്‌നങ്ങള്‍ പലതും ബാക്കിവച്ചാണ് ഷാനവാസ് നമ്മെ വിട്ടു പോയത്-ജയസൂര്യ പറയുന്നു.