സേലം-നാല് വര്‍ഷമായി താന്‍ പ്രണയത്തിലാണെന്ന് തുറന്നു പറഞ്ഞ് യുവ നടി ദുര്‍ഗ കൃഷ്ണ. ഇന്‍സ്റ്റഗ്രാമിലെ ചോദ്യോത്തര വേളയിലാണ് കാമുകനെ കുറിച്ച് ദുര്‍ഗ വെളിപ്പെടുത്തിയത്. അര്‍ജുന്‍ രവീന്ദ്രന്‍ ആണ് ദുര്‍ഗയുടെ കാമുകന്‍. അര്‍ജുനും സിനിമാ നിര്‍മാണ മേഖലയുമായി ബന്ധമുള്ളയാളാണ്.കാമുകന്റെ പേര് എന്താണെന്നുള്ള ചോദ്യത്തിന് അര്‍ജുനൊപ്പമുള്ള ചിത്രം പങ്കുവച്ചായിരുന്നു നടിയുടെ മറുപടി. എത്ര വര്‍ഷമായി പ്രണയിക്കുന്നുവെന്ന ആരാധകരുടെ ചോദ്യത്തിന് ഫോര്‍ ഇയര്‍ സ്‌ട്രോങ് എന്നായിരുന്നു ദുര്‍ഗ മറുപടി നല്‍കിയത്. ആരാണ് അര്‍ജുന്‍ രവീന്ദ്രന്‍ എന്ന ചോദ്യത്തിന് ലൈഫ് ലൈന്‍ എന്നായിരുന്നു ദുര്‍ഗ മറുപടി പറഞ്ഞത്.ഇതിനു മുമ്പും അര്‍ജുനുമൊപ്പമുള്ള ചിത്രം താരം പങ്കുവച്ചിട്ടുണ്ട്. ചലച്ചിത്ര നിര്‍മ്മാതാവ്, സംരംഭകന്‍, വാഹനപ്രിയന്‍, യാത്രികന്‍, ക്രിക്കറ്റ് സ്‌നേഹി എന്നെല്ലാമാണ് അര്‍ജുന്‍ രവീന്ദ്രന്റെ ഇന്‍സ്റ്റഗ്രാം ബയോ. വിമാനം, പ്രേതം 2 തുടങ്ങിയ സിനിമകളിലൂടെയാണ് ദുര്‍ഗ കൃഷ്ണ ശ്രദ്ധേയായത്.പ്രേതം, ലൗ ആക്ഷന്‍ ഡ്രാമ, കുട്ടിമാമ, കണ്‍ഫഷന്‍ ഓഫ് കുക്കൂസ് തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. മോഹന്‍ലാല്‍ ചിത്രം റാം ആണ് താരത്തിന്റെതായി ഒരുങ്ങുന്ന പുതിയ ചിത്രം. അനൂപ് മേനോന്‍ ചിത്രം കിംഗ്ഫിഷിലും താരം വേഷമിടുന്നുണ്ട്.