മലയാള സിനിമയില്‍ താരങ്ങളുടെയും സംവിധായകരുടെയും മക്കള്‍ ചുവടുറപ്പിക്കന്ന കാലമാണിത്. ആ നിരയിലക്ക് മലയാള സിനിമയുടെ നെടും തൂണുകളിലൊരാളായ മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാലും.
ഒന്നാമന്‍, സാഗര്‍ ഏലിയാസ് ജാക്കി എന്നീ ചിത്രങ്ങലില്‍ അഥിതി താരമായി പ്രണവ് പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും നായകനാവുന്ന ആദ്യ ചിത്രമാണ് ആദി.
ജീത്തു ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മികച്ച ഒരു ആക്ഷന്‍ ത്രില്ലറാണ് ആദി എന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്നന ചിത്രത്തിന്റെ ഫസ്റ്റ് ലൂക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ സംവിധായകന്‍ ജിത്തു ജോസഫ് തന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്. ചിത്രത്തിന്റെ അവസാന ഘട്ട ചിത്രീകരണം ഹൈദരാബാദില്‍ പുരോഗമിക്കുകയാണെന്നും ഒരു മികച്ച ചിത്രം തന്നെ പ്രേക്ഷകര്‍ക്ക് സമ്മാനിക്കാനാകുമെന്നും സംവിധായകന്‍ പറയുന്നു. ജീത്തു ജോസഫിന്റെ ഫേസ് ബുക്ക് പോസ്റ്റ് താഴെ...
താരരാജാവിന്റെ മകന്റെ ചിത്രത്തിനായി ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്