വിജയവാഡ-തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ ഇഷ്ടതാരമായി മാറിയ നടിയാണ് സായ് പല്ലവി. മുമ്പ് 2 കോടി രൂപയുടെ ഫേസ്‌ക്രീം പരസ്യം താരം നിരസിക്കുകയും ചെയ്തിരുന്നു. പ്രേമം സിനിമ തന്ന ആത്മവിശ്വാസം ആണിതെന്നും ഒരുകാലത്ത് താനും ഫേസ്‌ക്രീമുകള്‍ ഉപയോഗിച്ചിരുന്നെന്നും ഒരഭിമുഖത്തില്‍ സായ് പല്ലവി പറയുന്നു.പ്രേമത്തിന് മുന്‍പ് മുഖത്തെ പാടുകളും കുരുക്കളും പോകുന്നതിന് നൂറുകണക്കിന് ക്രീമുകള്‍ താനും പരീക്ഷിച്ചിട്ടുണ്ട്. വീടിന് പുറത്തു പോകാന്‍ പോലും മടിയായിരുന്നു. താന്‍ വീട്ടില്‍ തന്നെ ഇരിക്കുമായിരുന്നെന്നും സായ് പറയുന്നു.എന്റെ വിചാരം ആളുകള്‍ എന്റെ മുഖക്കുരു നോക്കിയായിരിക്കും സംസാരിക്കുകയെന്നാണ്. എന്റെ കണ്ണില്‍ നോക്കി സംസാരിക്കില്ല. അങ്ങനെ ഗുരുതരമായ പ്രശ്‌നങ്ങള്‍ എനിക്കുണ്ടായിരുന്നു. എന്നാല്‍ പ്രേമത്തിനു ശേഷം ആളുകള്‍ എന്നെ മുഖക്കുരുവുള്ള മുഖത്തോടെ സ്വീകരിച്ചു. അവര്‍ക്ക് എന്നെ കൂടുതല്‍ ഇഷ്ടമായി. കൗമാരപ്രായത്തിലുള്ള കുട്ടികളെ ആ കഥാപാത്രം എത്രത്തോളം സ്വാധീനിച്ചിട്ടുണ്ടെന്ന് എനിക്കറിയാം. അത് എന്നെ കൂടുതല്‍ കരുത്തയാക്കി. അവരുടെ സ്‌നേഹത്തിന് പകരമായി എനിക്ക് എന്തെങ്കിലും അവര്‍ക്ക് കൊടുക്കണമായിരുന്നു. അവരാണ് എനിക്ക് ആത്മവിശ്വാസം നല്‍കിയത്. അവര്‍ ഒറ്റയ്ക്കല്ല എന്ന് അവരെ ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്തം എനിക്കുണ്ട് എന്നും സായ് പല്ലവി പറഞ്ഞു.എന്റെ വീട്ടില്‍ പോലും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. എന്നേക്കാളും ഡാര്‍ക്ക് ആണ് എന്റെ അനുജത്തി. അവള്‍ ചില പച്ചക്കറി കഴിക്കാതിരിക്കുമ്പോള്‍ അമ്മ പറയും, ചേച്ചിയെ പോലെ നിറം വയ്ക്കണമെങ്കില്‍ ഇതെല്ലാം കഴിക്കണമെന്ന്. ഇഷ്ടമല്ലെങ്കിലും അവള്‍ അതെല്ലാം കഴിക്കും. ഇതെല്ലാം കണ്ടാണ് ഞാന്‍ വളര്‍ന്നത്. നിറത്തിന്റെ പേരില്‍ ഒരാളുടെ മനസിനുണ്ടാകുന്ന മുറിവുകളെക്കുറിച്ച് എനിക്ക് നല്ല ബോധ്യമുണ്ട് - സായ് പറഞ്ഞു.