ചെന്നൈ-കെജിഎഫ് സിനിമയുടെ സംവിധായകന് പ്രശാന്ത് നീല്‍ പ്രഭാസിനെ നായകനാക്കി ഒരുക്കുന്ന പുറകിയ ചിത്രമാണ് സലാര്‍. ചിത്രത്തില്‍ പ്രഭാസിന്റെ ഗോഡ്ഫാദര് റോളില്‍ മോഹന്‍ലാലിനെ പരിഗണിക്കുന്നതായാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചിത്രത്തിനായി ലാലിന്റെ പ്രതിഫലം വാഗ്ദാനം ചെയ്തിരിക്കുന്നത് 20 കോടിയാണെന്നും റിപ്പോര്‍ട്ട് ഉണ്ട്. എന്നാല്‍ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ആക്ഷന്‍ ചിത്രമായ സലാറില്‍ പ്രഭാസിനു പുറമെ ആരൊക്കെയാണ് അഭിനയിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. ഈ മാസം തന്നെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. സലാര്‍ എന്നത് വാമൊഴി പ്രയോഗമാണ്. കമാന്‍ഡര്‍ ഇന്‍ ചീഫ് അഥവാ ഒരു രാജാവിന്റെ വലംകൈ എന്നാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നതെന്ന് പ്രശാന്ത് നീല്‍ വിശദീകരിച്ചിരുന്നു.