Sorry, you need to enable JavaScript to visit this website.

ബോളിവുഡ് താരം ആര്യ ബാനർജി മരിച്ച നിലയിൽ

കൊൽക്കത്ത- ബോളിവുഡ് നടി ആര്യ ബാനർജിയെ അപ്പാർട്ട്‌മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ദക്ഷിണ കൊൽക്കത്തയിലെ അപ്പാർട്ട്‌മെന്റിലാണ് നടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബെഡ്‌റൂമിൽ കട്ടിലിനു സമീപത്തായി മൂക്കിൽ നിന്നും വായിൽ നിന്നും രക്തം പുറത്ത് വന്ന അവസ്ഥയിലായിരുന്നു മൃതദേഹം. മുപ്പത്തിമൂന്ന് വയസ്സുകാരിയായ നടി തനിച്ചായിരുന്നു താമസിക്കുന്നത്. രാവിലെ അപ്പാർട്ട്‌മെന്റിൽ ജോലിക്കായി എത്തിയ സ്ത്രീ കോളിങ് ബെല്ല് അടിച്ചിട്ടും ഫോണിൽ വിളിച്ചിട്ടും നടി പ്രതികരിക്കാത്തതിനെ തുടർന്ന് സമീപവാസികളെ വിവരം അറിയിക്കുകയായിരുന്നു. ഇവർ പിന്നീട് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.2011ൽ പുറത്തിറങ്ങിയ ഹിന്ദി ചിത്രം 'ദ് ഡേർട്ടി പിക്ച്ചറിൽ' വിദ്യാ ബാലനോടൊപ്പമുള്ള ആര്യയുടെ പ്രകടനം ഏറെ ശ്രദ്ധേ നേടിയിരുന്നു. നടിയുടെ മുറിയിൽ നിന്ന് സാംപിളുകൾ ശേഖരിച്ചതായും മൃതദേഹം ഫൊറൻസിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി

Latest News