മുംബൈ- പ്രമുഖ നിര്‍മ്മാതാവ് ഏകതാ കപൂറിന്റെ ആള്‍ട്ട് ബാലാജി ഉള്‍പ്പെടെ വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ അശ്ലീല വിഡിയോകള്‍ സ്ട്രീം ചെയ്തതിന് മഹാരാഷ്ട്ര സൈബര്‍ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. വെറ്റ്ഫ്‌ലിക്‌സ്, പോര്‍ട്ടലുകളായ എക്‌സ്വിഡിയോസ്, പോണ്‍ഹബ്, എഎല്‍ടി ബാലാജി, ഹോട്ട്‌ഷോട്ട്, ഫഌസ്‌മോവീസ്, ഫെനിയോ, കുക്കു, നിയോഫ്‌ലിക്‌സ്, ഉല്ലു, ഹോട്ട്മാസ്റ്റി, ചിക്കൂഫ്‌ലിക്‌സ്, െ്രെപംഫഌക്‌സ് എന്നി ഒടിടി പ്ലാറ്റ്‌ഫോമുള്‍ക്കെതിരെയാണ് കേസ്.യുവതലമുറയ്ക്ക് ദോഷം ചെയ്യുന്ന തരത്തിലാണ് ഇത്തരത്തിലുള്ള അശ്ലീല വീഡിയോകള്‍ ചിത്രീകരിക്കുന്നതും നടിമാരെ ചൂഷണം ചെയ്തുമാണ് ചിത്രീകരണം നടത്തുന്നതെന്നും കേസില്‍ പറയുന്നു. മഹാരാഷ്ട്ര സൈബര്‍ ഡിപ്പാര്‍ട്ട്‌മെന്റ് സ്‌പെഷ്യല്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ യശസ്വി യാദവാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒടിടി പ്ലാറ്റ്‌ഫോമുകളുടെയും വെബ്‌സൈറ്റുകളുടെയും ഡയറക്ടര്‍മാര്‍ക്കും ഉടമകള്‍ക്കും നോട്ടീസ് നല്‍കി. നിലവില്‍ ഒടിടി പ്ലാറ്റ്‌ഫോമുകളെയും ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകളെയും കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ കീഴിലാക്കിയിരിക്കുകയാണ്.