ആലുവ-മലയാള സിനിമാ ലോകത്ത് ഏറെ ശ്രദ്ധേയരായ താരദമ്പതികളാണ് നടന്‍ ദിലീപും കാവ്യ മാധവനും. താരങ്ങളുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ പ്രേക്ഷകര്‍ക്കിടയില്‍ വൈറലാകുന്നത്. ചൂരിദാര്‍ അണിഞ്ഞ് നാടന്‍ ലുക്കില്‍ പ്രത്യക്ഷപ്പെട്ട കാവ്യയെ ഏറെ നാളുകള്‍ക്ക് ശേഷം കണ്ട സന്തോഷത്തിലാണ് ആരാധകര്‍. ദിലീപിന്റെ നാടായ കരുമാലൂരില്‍ നിന്നുള്ള ചിത്രങ്ങളാണിവ എന്നാണ് സൂചനകള്‍. ഇരുവരും തങ്ങളുടെ സ്ഥലത്തു നില്‍ക്കുന്ന ചിത്രങ്ങളാണിവയെന്നാണ് സൂചന. നടന്റെ ഫാന്‍സ് ഗ്രൂപ്പുകളിലാണ് ചിത്രം എത്തിയിരിക്കുന്നത്.
2016ല്‍ ആയിരുന്നു കാവ്യയുടെയും ദിലീപിന്റെയും വിവാഹം. വിവാഹ ശേഷം അഭിനയരംഗത്ത് നിന്നും വിട്ടു നില്‍ക്കുന്ന താരം പൊതു പരിപാടികളില്‍ പ്രത്യക്ഷപ്പെടുന്നത് കുറവാണ്. സോഷ്യല്‍ മീഡിയയിലും താരം സജീവമല്ല. അതിനാല്‍ കാവ്യയുടെ ചിത്രങ്ങള്‍ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ദിലീപിനും കാവ്യയ്ക്കും പെണ്‍കുഞ്ഞ് ജനിക്കുന്നത്. വിജയദശമി ദിനത്തില്‍ ജനിച്ച മകളുടെ പേര് മഹാലക്ഷ്മി എന്നാണ്.