മുംബൈ-ബോളിവുഡ് സിനിമ രംഗത്തെ ലഹരി മരുന്നു കേസുമായി ബന്ധപ്പെട്ട് നടന് അര്ജുന് രാംപാലിന്റെ വീട്ടില്‍ നാര്‍ക്കോട്ടിക്സ് റെയ്ഡ്. അര്‍ജുന്റെ മുംബൈയിലെ വസതിയിലാണ് എന്‍സിബി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്. കഴിഞ്ഞ ദിവസം ഇതേ കേസില്‍ പ്രമുഖ ബോളിവുഡ് നിര്‍മ്മാതാവ് ഫിറോസ് നാദിയാവാലയുടെ ഭാര്യ ഷബാന സയീദ് അറസ്റ്റിലായിരുന്നു.
മൂന്നര ലക്ഷം രൂപ വില വരുന്ന പത്ത് ഗ്രാം കഞ്ചാവാണ് ഫിറോസിന്റെ വീട്ടില്‍ നടത്തിയ റെയിഡിനിടെ അന്വേഷണസംഘം കണ്ടെത്തിയത്. ഷബാനയുടെ അറസ്റ്റ് വിവരം എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ ആണ് സ്ഥിരീകരിച്ചത്. ഫിറോസിനും എന്‍സിബി സമന്‍സ് അയച്ചിട്ടുണ്ട്. നടന് സുശാന്ത് സിങ് രജപുത്തിന്റെ മരണത്തിന് പിന്നാലെയാണ് സിനിമ രംഗത്തെ ലഹരി ഇടപാടുകള്‍ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചത്. ഇപ്പോള്‍ കേസുമായി ബന്ധപ്പെട്ട് പ്രമുഖ സിനിമ താരങ്ങളിലേക്കും അന്വേഷണം വ്യാപിച്ചിട്ടുണ്ട്.