ചെന്നൈ-മാലിദ്വീപിൽ ഹണിമൂൺ ആഘോഷമാക്കിയ തെന്നിന്ത്യൻ താരം കാജൽ അഗർവാളിന്റെയും ഇന്റീരിയർ ഡിസൈനർ ഗൗതം കിച്‌ലുവിന്റെയും ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. എന്നാൽ, എവിടേക്കാണ് യാത്രയെന്ന് വ്യക്തമാക്കിയിരുന്നില്ല. കൊറോണ വൈറസ് വ്യാപനം രൂക്ഷമായി തുടരുന്നതിനാൽ പ്രൈവറ്റ് ജെറ്റിലാണ് ഇരുവരും മാലിദ്വീപിൽ എത്തിയത്. യാത്രയ്ക്ക് തയാറെടുക്കുന്നതായി അറിയിച്ച് താരം കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു. എന്നാൽ, എവിടേക്കാണ് യാത്രയെന്ന് വ്യക്തമാക്കിയിരുന്നില്ല. ഒക്ടോബർ 30നു മുംബൈയിലെ താജ് ഹോട്ടലിലായിരുന്നു കാജലിന്റെ വിവാഹം. ബിസിനസുകാരനും ഇൻറീരിയർ ഡിസൈനറുമായ ഗൗതം കിച്ച്‌ലുവാണ് കാജലിന്റെ വരൻ. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. 'ഡിസൺ ലിവിംഗ്' എന്ന ഇന്റീരിയർ ഡിസൈനിംഗ് സ്ഥപനത്തിന്റെ മേധാവിയാണ് ഗൗതം കിച്ച്‌ലു. കൊറോണ വൈറസ് മാർഗനിർദേശങ്ങൾ പാലിച്ചുക്കൊണ്ടാണ് വിവാഹം നടന്നത്.