മുംബൈ-കാജല്‍ അഗര്‍വാള്‍ കഴിഞ്ഞ ദിവസം വിവാഹിതയായിയിരുന്നു. ബിസിനസ്സുകാരനായ ഗൗതവുമായി മുംബൈയില്‍ വെച്ച് നടന്ന ചടങ്ങിലാണ് ഇരുവരും വിവാഹിതരായത് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. മുപ്പത്തിനാലിന്റെ നിറവിലും സൗന്ദര്യം ഒരല്പ്പംപോലും നഷ്ടപ്പെട്ടിട്ടില്ലാത്ത താരത്തിന് ആരാധകര്‍ ഏറെയാണ്.
ബോളിവുഡിലും അരങ്ങേറ്റം കുറിച്ച കാജല്‍ അഗര്‍വാള്‍ തമിഴിലും തെലുങ്കിലും തന്റേതായ ഒരു സ്ഥാനം പടുത്തുയര്‍ത്തിയ നടിയാണ്. വിജയ്, അജിത്, സൂര്യ എന്നിങ്ങനെ തമിഴ് ഇന്ഡസ്ട്രിയിലെ ഒട്ടു മിക്ക നായകന്മാര്ക്കൊപ്പവും കാജല്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ തന്റെ വിവാഹ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ കൂടി പങ്കു വെച്ചിരിക്കുകയാണ് താരം.
രണ്ട് ദിവസം മുന്‍പായിരുന്നു നടി കാജല്‍ അഗര്‍വാളിന്റെ വിവാഹം. ഇപ്പോള്‍ സോഷ്യല്‍ മിഡിയയില്‍ ചര്‍ച്ചയാകുന്നത് വിവാഹത്തിന് കാജല്‍ അണിഞ്ഞ വസ്ത്രമാണ്. ചുമപ്പ് നിറത്തിലുള്ള ലഹങ്ക ധരിച്ചാണ് കാജല്‍ വിവാഹത്തിനെത്തിയത്.
വിവാഹത്തിന് വേണ്ടി പ്രത്യേകം ഉണ്ടാക്കിയ കാജലിന്റെ ഈ ഫ്േളറാല് ലെഹങ്ക 20 പേര് ചേര്‍ന്ന് ഒരു മാസം കൊണ്ടാണ് ഒരുക്കിയത്. പല നിറത്തിലുള്ള എമ്പ്രോയിഡറി വര്‍ക്കുകളാണ് ലെഹങ്കയെ മനോഹരമാക്കുന്നത്. അനാമിക ഖാന്നയാണ് ഈ ലഹങ്ക ഡിസൈന്‍ ചെയ്തത്. ഇത്രയും മനോഹരമായ ലഹങ്ക തനിക് ഒരുക്കി തന്നതിന് നേരത്തെ തന്നെ കാജല്‍ അനാമികക്ക് നന്ദി അറിയിച്ചിരുന്നു.