ബംഗളൂരു- ആപ്പളിന്റെ ഏറ്റവും പുതിയ ഐ ഫോണ്‍ ടെന്‍ ഇന്ത്യയില്‍ വിപണിയിലെത്തിയിട്ടില്ലെങ്കിലും ഒരു ലക്ഷം രൂപയിലേറെ വിലവരുന്ന ഈ ഫോണിന് കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ വിപണന സൈറ്റുകള്‍ പ്രീ ഓര്‍ഡര്‍ സ്വീകരിച്ചു തുടങ്ങി. ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് എന്നീ ഇ-കൊമേഴ്സ് സൈറ്റുകളില്‍ ഓര്‍ഡര്‍ സ്വീകരിച്ചു തുടങ്ങി മിനുറ്റുകള്‍ക്കുള്ളിലാണ് എല്ലാം വിറ്റുപോയത്. 64 ജിബി വേര്‍ഷന് 89,000 രൂപയും 256 ജിബി വേര്‍ഷന് 1,02,000 രൂപയുമായണ് വില.
കാഷ്ബാക്ക്, എക്സ്ചേഞ്ച് ഓഫറുകളുമായാണ് ആമസോണും ഫ്‌ളിപ്കാര്‍ട്ടും ഇവയ്ക്ക് പ്രീ ഓര്‍ഡര്‍ സ്വീകരിച്ചത്. 30,000 മുതല്‍ 35,000 രൂപ വരെ ഇളവുകളാണ് ഈ ഓഫറിലൂടെ ഉപഭോക്താവിന് ഇവര്‍ വാഗ്ദാനം ചെയ്യുന്നത്. റിലയന്‍സ് ജിയോ കണക്്ഷന്‍ ഉപയോഗിക്കുന്നവര്‍ക്ക് 70 ശതമാനം ബൈബാക്ക് ഗ്യാരണ്ടിയും ആമസോണ്‍ നല്‍കുന്നുണ്ട്. 52,000 രൂപയാണ് ഫ്‌ളിപ്കാര്‍ട്ട് നല്‍കുന്ന ബൈബാക്ക് ഗ്യാരണ്ടി.
വില്‍പ്പനയ്ക്കെത്തി ഏതാനും മനിറ്റുകള്‍ക്കുള്ളില്‍ തന്നെ ഫോണ്‍ ഔട്ട് ഓഫ് സ്റ്റോക്കായതായി ആമസോണ്‍ വക്താവ് അറിയിച്ചു. അതേസമയം എത്ര എണ്ണമാണ് വില്‍പനക്ക് വച്ചിരുന്നതെന്ന് രണ്ടു സൈറ്റുകളും പുറത്തുവിട്ടിട്ടില്ല.