ദുബായ്- പുതിയ പതിപ്പുകള്‍ ഇറങ്ങാന്‍ കാത്തരിക്കുന്ന ഉപയോക്താക്കളാണ് ഐഫോണിന്റെ വിജയം. യു.എ.ഇയില്‍ ഇന്നലെ ഐഫോണ്‍ 8 ന്റെ വിവതരണം ആരംഭിച്ചപ്പോള്‍ ഒരാള്‍ കുടുംബത്തിലേക്ക് വാങ്ങിയത് ഒരു ഡസന്‍ ഫോണ്‍.
ഐഫോണ്‍ സെവന് ഇറങ്ങിയപ്പോള്‍ ഉണ്ടായതു പോലുള്ള തിരക്കില്ല. ഒരു പക്ഷേ ഐഫോണ്‍ എക്സ് നവംബര്‍ നാലിന് വരാനിരിക്കുന്നതുകൊണ്ടാകാം.
ഐഫോണ്‍ സെവന് ഇറങ്ങിയപ്പോള്‍ ഉണ്ടായതു പോലുള്ള തിരക്കില്ല. ഒരു പക്ഷേ ഐഫോണ്‍ എക്സ് നവംബര്‍ നാലിന് വരാനിരിക്കുന്നതുകൊണ്ടാകാം.
ദുബായ് മാള്‍, മാള്‍ ഓഫ് ദ എമിറേറ്റ്സ്, അബുദാബിയിലെ യാസ് മാള്‍ എന്നിവിടങ്ങളില്‍ പുറത്തിറിക്കിയ ഐഫോണ്‍ 8 വാങ്ങന്‍ നൂറോളം ഉപയോക്താക്കള്‍ മാത്രമേ എത്തിയുള്ളൂ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ഐഫോണ്‍ 8 ഉദ്ഘാടനത്തിന് കാര്യമായ പ്രതികരണം ഉണ്ടായിട്ടില്ല. പുതുമകളേറെയുളള ഐഫോണ്‍ പത്തിനുവേണ്ടി ക്ഷാമയോടെ കാത്തിരിക്കുകയാണ് എല്ലാവരും.
അല്‍ഐന്‍ സ്വദേശിയായ ഇബ്രാഹിം അല്‍ഖാസിമി 12 ഐഫോണ്‍ 8 നാണ് മുന്‍കൂര്‍ ഓര്‍ഡര്‍ നല്‍കിയിരുന്നത്. ഒന്ന് തനിക്കും ബാക്കി കുടുംബാംഗങ്ങള്‍ക്കും. ഭാര്യയും കുട്ടികളുമൊക്കെ ഐഫോണ്‍ വാങ്ങനെത്തിയിരുന്നു. ഏറ്റവും ചെറിയ കുട്ടിക്കുമുണ്ട് ഒരു ഐഫോണ്‍.
നവംബര്‍ നാലിന് ഇറങ്ങുന്ന ഐ ഫോണ്‍ പത്തും വാങ്ങുമോ എന്ന ചോദ്യത്തന് ഇബ്രാഹിം അല്‍ ഖാസിമിക്ക് സംശയമൊന്നുമില്ല. ഇന്‍ശാ അല്ലാഹ്.. 27 ന് പ്രീഓര്‍ഡര്‍ തുടങ്ങുകയല്ലേ, ബുക്ക് ചെയ്യണം-അദ്ദേഹം പറഞ്ഞു.
4.7 ഇഞ്ച് ഐഫോണ്‍ 8ഉും 5.5 ഇഞ്ച് 8 പ്ലസും 64 ജിബി, 256 ജിബി ശേഷിയില്‍ ലഭ്യമാണ്. വില യഥാക്രമം 2849 ദിര്‍ഹം/ 3749 ദിര്‍ഹം, 3249 ദിര്‍ഹം/3879 ദിര്‍ഹം.
4.7 ഇഞ്ച് ഐഫോണ്‍ 8ഉും 5.5 ഇഞ്ച് 8 പ്ലസും 64 ജിബി, 256 ജിബി ശേഷിയില്‍ ലഭ്യമാണ്. വില യഥാക്രമം 2849 ദിര്‍ഹം/ 3749 ദിര്‍ഹം, 3249 ദിര്‍ഹം/3879 ദിര്‍ഹം.