ഹോളിവുഡ് നടി സ്‌കാര്‍ലറ്റ് ജൊഹാന്‍സന്‍ വിവാഹിതയായി

ലോസ് ഏഞ്ചല്‍സ്-ഹോളിവുഡ് നടി സ്‌കാര്‍ലറ്റ് ജൊഹാന്‍സന്‍ വിവാഹിതയായി. സാറ്റര്‍ഡേ നൈറ്റ് ലൈവ് എന്ന ഷോയിലൂടെ പ്രശസ്തനായ ടെലിവിഷന്‍ താരം കോളിന്‍ ജോസ്റ്റ് ആണ് വരന്‍. ഇരുവരുടെയും മൂന്ന് വര്‍ഷത്തെ പ്രണയസാഫല്യമാണ് കഴിഞ്ഞ ദിവസം നടന്ന സ്വകാര്യ വിവാഹ ചടങ്ങിലൂടെ പൂര്‍ണമായത്.2017 ലെ സാറ്റര്‍ഡേ നൈറ്റ് ലൈവ് ഷോയിലൂടെയാണ് ഇരുവരും അടുപ്പത്തില്‍ ആകുന്നത്. ചാരിറ്റി ഓര്‍ഗനൈസേഷനായ മീല്‍സ് ഓണ്‍ വീല്‍സ് ആണ് ഇരുവരുടെയും വിവാഹ വാര്‍ത്ത പുറത്ത് വിട്ടത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് അടുത്ത കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും മാത്രം പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു വിവാഹ ചടങ്ങ്.ബ്ലോക്ക്ബസ്റ്റര്‍ ചിത്രം അവന്‍ജേഴ്‌സ് എന്റ്‌ഗെയിം ആണ് സ്‌കാര്‍ലറ്റ് ജൊഹാന്‍സന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. ബ്ലാക്ക് വിഡോ, സിംഗ് 2 എന്നിവയാണ് സ്‌കാര്‍ലറ്റിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.
 

Latest News