ചെന്നൈ-ഒന്‍പത് ചിത്രങ്ങള്‍ ഒന്‍പത് വികാരങ്ങള്‍ എന്ന ആശയവുമായി 'നവരസ' എന്ന ഒ.ടി.ടി ചിത്രം നിര്‍മ്മിക്കാന്‍ ഒരുങ്ങി മണിരത്‌നവും, ജയേന്ദ്ര പഞ്ചപ്പകേശവനും. നെറ്റ്ഫ്‌ലിക്‌സിന് വേണ്ടിയാണ് ചിത്രമൊരുങ്ങുന്നത്. തമിഴ് സിനിമ ഇന്‍ഡസ്ട്രിയിലെ പ്രഗല്‍ഭരായ ഒന്‍പത് സംവിധായകരാണ് ചിത്രത്തിന്റെ സംവിധായകരുടെ മേലങ്കി അണിയുന്നത്. കെ വി ആനന്ദ്, ഗൗതം വാസുദേവ് മേനോന്‍, ബിജോയ് നമ്പ്യാര്‍, കാര്‍ത്തിക് സുബ്ബരാജ്, പൊന്റാം അരവിന്ദ് സ്വാമി, മാലിത ഷമീം, കാര്‍ത്തിക് നേരെയന്‍, രതിന്ദ്രന്‍ ആര്‍ പ്രസാദ് എന്നിവരാണ് സംവിധായകരുടെ നിരയില്‍ ഉള്ളത്. തെന്നിന്ത്യയിലെ പ്രഗല്‍ഭരായ സൂപ്പര്‍താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ചിത്രത്തില്‍ അഭിനേതാക്കളായി എത്തും. ഛായാഗ്രഹണവും സംഗീതവും എല്ലാം അണിയിച്ചൊരുക്കുന്നത് ഇന്ത്യയിലെ പ്രശസ്തരായ അണിയറ പ്രവത്തവര്‍ത്തകരാണ്. ഒരു ഇന്‍ഡസ്ട്രി അവരുടെ ആളുകള്‍ക്കായി അണിനിരക്കുന്നു എന്ന ടാഗ് ലൈനോടു കൂടി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ പരിചയപെടുത്തികൊണ്ടുള്ള പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.