വിവേക് ഒബ്രോയിയുടെ ഭാര്യയ്ക്ക് ക്രൈംബ്രാഞ്ച് നോട്ടിസ്

മുംബൈ- ബോളിവുഡ് നടന്‍ വിവേക് ഒബ്രോയിയുടെ ഭാര്യയ്ക്ക്  ക്രൈംബ്രാഞ്ച്    ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകാന്‍ നോട്ടിസ്. കഴിഞ്ഞ ദിവസം മുംബൈയിലെ വീട്ടില്‍ ബംഗളൂരു പോലീസ് പരിശോധന നടത്തിയിരുന്നു. വിവേക് ഒബറോയിയുടെ ഭാര്യാ സഹോദരന്‍ ആദിത്യ ആല്‍വയുടെ ഫാം ഹൗസില്‍ നടന്ന റേവ് പാര്‍ട്ടിയില്‍ കേസുമായി ബന്ധപ്പെട്ട നിരവധി പേര്‍ എത്തിയിരുന്നു. ആദിത്യ നിലവില്‍ ഒളിവിലാണ്. ആദിത്യയ്ക്ക് വേണ്ടിയാണ് വിവേകിന്റെ വീട്ടിലും പോലീസ് റെയ്ഡ് നടത്തിയത്.കേസുമായി ബന്ധപ്പെട്ട് നിലവില്‍ 15 ലേറെ പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കന്നഡ താരങ്ങളായ രാഗിണി ദ്വിവേദി, സഞ്ജന ഗല്‍റാണി, എന്നിവര്‍ക്ക് പുറമെ റേവ് പാര്‍ട്ടി സംഘാടകരായ വിരേന്‍ ഖന്ന, രാഹുല്‍ ഥോന്‍സെ എന്നിവരും ഇതില്‍ ഉള്‍പ്പെടും.

Latest News