കൊച്ചി-മലയാള സിനിമയിലെ താരസംഘടനയായ 'അമ്മ'യ്ക്കുവേണ്ടി വീണ്ടും സിനിമ ഒരുങ്ങുന്നു. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ടി.കെ. രാജീവ് കുമാറാണ്. അമ്മ സംഘടനയില്‍ അംഗങ്ങളായ എല്ലാ താരങ്ങളെയും ഒന്നിപ്പിച്ചുകൊണ്ടുള്ള ചിത്രം 2021 ല്‍ പുറത്തിറക്കാനാണ് തീരുമാനം. താരസംഘടനയ്ക്കായി 12 വര്‍ഷം മുമ്പ് പിറന്ന ട്വന്റി20 യ്ക്ക് ശേഷമാണ് വീണ്ടും താരമാമാങ്കം ഒരുങ്ങുന്നത്. സംഘടനയിലെ പ്രായമായ അംഗങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിനുള്ള പണം സമാഹരിക്കാനായിരുന്നു ട്വന്റി20 ഒുക്കിയത്. സംഘടനയുടെ ധനസമഹാരണത്തിന്റെ ഭാഗമായാണ് പുതിയ സിനിമയും ഒരുക്കുന്നത്.
2008 ലാണ് അമ്മയ്ക്കുവേണ്ടി ദിലീപ് ട്വന്റി20 നിര്‍മ്മിച്ചത്. എന്നാല്‍ പുതിയ സിനിമ ആരു നിര്‍മ്മിക്കും എന്നതില്‍ വ്യക്തതയില്ല. കോവിഡ് പ്രതിസന്ധി മലയാള സിനിമയേയും സാരമായി ബാധിച്ചതോടെയാണ് സംഘടനയുടെ ധനസമഹാരണത്തിനായി പുതിയ സിനിമ നിര്‍മ്മിക്കാനുള്ള നീക്കം. താര നിശകളും വിദേശ സ്‌റ്റേജ് ഷോകളുമൊക്കെ നിലച്ചതോടെയാണ് ധനസമാഹരണത്തിനായി സിനിമയെ ആശ്രയിക്കുന്നത് ട്വന്റി20 യില്‍ താരങ്ങള്‍ എല്ലാവരും പ്രതിഫലം വാങ്ങാതെയാണ് അഭിനയിച്ചത്. ഇത്തവണയും അതേ രീതി തന്നെയാകുമെന്നാണ് വിവരം. ബോക്‌സ് ഓഫീസ് സൂപ്പര്‍ ഹിറ്റായ ട്വന്റി20 സംവിധാനം ചെയ്തത് ജോഷിയായിരുന്നു