കൊച്ചി- തന്റെ തോട്ടത്തില്‍ വിളഞ്ഞ സണ്‍ഡ്രോപ് പഴങ്ങള്‍ വിളവെടുക്കുന്നതിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് നടന്‍ മമ്മുട്ടി.
അടുത്ത കാലത്താണ് മമ്മുട്ടി ഇന്‍സ്റ്റഗ്രാമില്‍ സജീവമായത്. തന്റെ ജന്മദിന ചിത്രങ്ങളും മേക്ക് ഓവര്‍ ചിത്രങ്ങളുമെല്ലാം താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു.
കുടുംബത്തോടൊപ്പമാണ് ഇത്തവണ മമ്മൂട്ടി ജന്മദിനം ആഘോഷിച്ചത്. കോവിഡ് മഹാമാരി കാരണം സിനിമ ഷൂട്ടിങ്ങുകളെല്ലാം മുടങ്ങിയിരിക്കുന്നതിനാല്‍ മാസങ്ങളായി കൊച്ചിയിലെ വീട്ടില്‍ തന്നെയായിരുന്നു താരം. അതുകൊണ്ട് തന്നെ ഇത്തവണത്തെ ജന്മദിനാഘോഷം മമ്മൂട്ടിക്കും കുടുംബത്തിനും ഏറെ പ്രത്യേകതകളുള്ളതായിരുന്നു.