ഹൈദരാബാദ്-തെലുങ്ക് ടെലിവിഷന്‍ നടി ശ്രാവണി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നിര്‍മാതാവ് അറസ്റ്റില്‍. ആര്‍എക്സ് 100 എന്ന സിനിമയുടെ നിര്‍മാതാവായ അശോക് റെഡ്ഡിയാണ് നടിയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുള്ളത്. ശ്രാവണി കൊണ്ടാപ്പള്ളി ആത്മഹത്യ ചെയ്തതിന് പിന്നാലെ ഒളിവില്‍ പോയ ഇയാള്‍ കഴിഞ്ഞ ദിവസമാണ് ഹൈദരാബാദ് പോലീസിന് മുമ്പാകെ കീഴടങ്ങിയത്. കേസിലെ മൂന്നാം പ്രതിയാണ് അശോക് റെഡ്ഡി.
തെലുങ്ക് സീരിയല്‍ നടി ശ്രാവണി കൊണ്ടാപ്പള്ളി ആത്മഹത്യ കേസില്‍ ദേവരാജ് റെഡ്ഡി ഒന്നാം പ്രതിയും സായ് കൃഷ്ണ റെഡ്ഡി രണ്ടാം പ്രതിയുമാക്കിക്കൊണ്ടാണ് പോലീസ് കേസെടുത്തിട്ടുള്ളത്. കേസിലെ മൂന്നാം പ്രതിയാണ് നിര്‍മാതാവായ അശോക് റെഡ്ഡി. ആത്മഹത്യാ പ്രേരണാക്കുറ്റത്തിനാണ് മൂന്ന് പേര്‍ക്കുമെതിരെ കേസെടുത്തിട്ടുള്ളത്. മൂന്നുപേരില്‍ നിന്നുമുള്ള മാനസിക പീഡനം മൂലമാണ് ശ്രാവണി ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്
26കാരിയായ ശ്രാവണിയെ സെപ്തംബര്‍ എട്ടിനാണ് ഹൈദരാബാദിലെ മധുരനഗറിലെ അപ്പാര്‍ട്ട്മെന്റിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നിര്‍മാതാവ് അശോക് റെഡ്ഡി ശ്രാവണിയെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ഇതേത്തുടര്‍ന്ന് അവര്‍ മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നുമാണ് കുടുംബാംഗങ്ങള്‍ പോലീസിനോട് പറഞ്ഞത്. നടിയുടെ മരണവുമായി ബന്ധപ്പെട്ട് കാമുകനായ ദേവരാജ് റെഡ്ഡി, സായ് റെഡ്ഡി എന്നിവരും നേരത്തെ അറസ്റ്റിലായിരുന്നു. പ്രമാതോ കാര്‍ത്തിക്ക് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് നടിയും അശോക് റെഡ്ഡിയും തമ്മില്‍ കണ്ടുമുട്ടുന്നത്.
അഭിനയ മോഹവുമായി ശ്രാവണി 2012ലാണ് ഹൈദരാബാദിലെത്തുന്നത്. തുടര്‍ന്ന് ഇവിടെ വെച്ചാണ് സായി കൃഷ്ണയെ പരിചയത്തിലാവുന്നത്. നിര്‍മാതാവ് അശോക് റെഡ്ഡിയുമായി പരിചയപ്പെട്ടതിന് പിന്നാലെയാണ് ശ്രാവണിയ്ക്ക് തെലുങ്ക് സിനിമയില്‍ ചെറിയ തോതിലുള്ള വേഷങ്ങള്‍ ലഭിക്കുന്നത്. 2017ലാണ് ഇരുവരും തമ്മിലുള്ള പരിചയം ആരംഭിക്കുന്നത്. കാമുകനായ ദേവരാജ് റെഡ്ഡിയെ ടിക്ടോക് വഴിയാണ് നടി പരിചയപ്പെടുന്നത്. 2018ല്‍ മുതല്‍ തന്നെ സായ് കൃഷ്ണ റെഡ്ഡിയും ശ്രാവണിയുമായി പ്രണയത്തിലായിരുന്നുവെന്നും ഇതിന് ശേഷമാണ് ദേവരാജ് റെഡ്ഡിയുമായി പ്രണയത്തിലാവുന്നത്.
തെലുഗു സിനിമാ നിര്‍മാതാവായ അശോക് റെഡ്ഡിയും സായി കൃഷ്ണ റെഡ്ഡിയുമായും ശ്രാവണിയ്ക്കുള്ള ബന്ധത്തെക്കുറിച്ച് അറിഞ്ഞതോടെ ദേവരാജ് റെഡ്ഡി ശ്രാവണിയുമായി അകന്നുവെന്നാണ് പറയപ്പെടുന്നത്. ഈ സംഭവം ശ്രാവണിയെ മാനസികമായി തകര്‍ത്തുവെന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് പോലീസ് നല്കുന്ന വിവരം. ആത്മഹത്യയ്ക്ക് തൊട്ട് മുമ്പും ശ്രാവണി വിളിച്ചത് ദേവരാജ് റെഡ്ഡിയെ ആയിരുന്നു. നിര്‍മാതാവായ അശോക് റെഡ്ഡിയില്‍ നിന്നും സായ് കൃഷ്ണ റെഡ്ഡിയില്‍ നിന്നുമുള്ള ശല്യം സഹിക്കാന്‍ വയ്യെന്നും ജീവിതം അവസാനിപ്പിക്കുകയാണെന്നും പറഞ്ഞ ശേഷമാണ് നടി തൂങ്ങിമരിക്കുന്നത്