കൊച്ചി- തോളിലെ വേദന മൂലം എത്രയോ കാലമായി സുന്ദരിമാരായ നായികമാരെ തനിക്ക് എടുത്തുപൊക്കാന്‍ പറ്റിയിരുന്നില്ലെന്ന് കുഞ്ചാക്കോ ബോബന്‍. തമാശയായാണ് താരം ഇക്കാര്യം പറഞ്ഞതെങ്കിലും, തോളിലെ വേദന നിരന്തര ചികിത്സയിലൂടെയും വര്‍ക്കൗട്ടിലൂടെയും മാറിയതിന്റെ ആശ്വാസമാണ് ബോബന്റെ വാക്കുകളില്‍ തെളിയുന്നത്:
കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി എന്റെ തോളുകള്‍ക്ക് സാരമായ ലിഗമെന്റ് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു, പ്രത്യേകിച്ചും വലത് തോളിന്. ഒരു പരിധിക്കപ്പുറം കൈ ഉയര്‍ത്താന്‍ പറ്റാത്ത അവസ്ഥ പോലുമുണ്ടായിരുന്നു. ഒരു ദശാബ്ദമായി ലിഗമെന്റ് പ്രോബ്ലം/ഉളുക്ക് എന്നെ അലട്ടിക്കൊണ്ടിരിക്കുന്നു. ബാഡ്മിന്റണോ ക്രിക്കറ്റോ കളിക്കാന്‍ കഴിയാത്ത ദിവസങ്ങള്‍. ഗാനരംഗങ്ങള്‍ക്കിടെ എന്റെ സുന്ദരിമാരായ നായികമാരെ എടുത്തുയര്‍ത്താനും പറ്റുമായിരുന്നില്ല.
തമാശകള്‍ക്കപ്പുറത്തെ യാഥാര്‍ഥ്യം എനിക്ക് ഒരു പുഷ്അപ്പ് പോലും ചെയ്യാന്‍ പറ്റുമായിരുന്നില്ല എന്നതാണ്. അനാവശ്യ മരുന്നുകള്‍ എഴുതാതെ എന്നെ ചികിത്സിച്ച ഡോ. മാമ്മന്‍ അലക്‌സാണ്ടറിനും ട്രെയ്‌നര്‍ ഷൈജന്‍ അഗസ്റ്റിനും നന്ദി അറിയിക്കുന്നു. അങ്ങനെ ജിമ്മില്‍ പോകുന്ന ആളല്ല ഞാന്‍. പക്ഷേ ഷൈജന്‍ അവിടെയുണ്ടായിരുന്നു. ആത്മവിശ്വാസം ഉണ്ടാക്കിയത് അദ്ദേഹമാണ്. രണ്ട് മാസം കൊണ്ടാണ് അദ്ദേഹം എന്റെ അവസ്ഥക്ക് വ്യത്യാസമുണ്ടാക്കിയത്.
ഈ വീഡിയോ കാണുന്ന പലര്‍ക്കും നിസ്സാരമായി തോന്നാം. പക്ഷേ ഞാന്‍ അനുഭവിച്ച ശിശുസഹജമായ ആഹ്ലാദം അമൂല്യമായിരുന്നു. ഇത് ആര്‍ക്കെങ്കിലും ഉപകാരപ്പെട്ടെങ്കില്‍ എനിക്ക് അതുമതി. കഠിനമായ വേദന നിങ്ങളെ ശക്തമാക്കുകയും കണ്ണുനീര്‍ പുഞ്ചിരിയിലേക്ക് നയിക്കുകയും ചെയ്യുമ്പോള്‍,…സ്വയം പുതുക്കുക, പുനരുജ്ജീവിപ്പിക്കുക…
വര്‍ഷങ്ങള്‍ക്ക് ശേഷം വര്‍ക്കൗട്ടിന്റെ ഭാഗമായി പുഷ്അപ്പ് എടുക്കുന്ന വീഡിയോയും അദ്ദേഹം പങ്കുവെച്ചു.