സിനിമ സീരിയല്‍ നടിമാരുടെയും അവതാരകരുടെയും  ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല വെബ്‌സൈറ്റില്‍; യുവാവ് അറസ്റ്റില്‍

നെടുമങ്ങാട്-സിനിമാ സീരിയല്‍ നടിമാരുടെയും വനിതാ അവതാരകരുടെയും ദൃശ്യങ്ങളും ചിത്രങ്ങളും മോര്‍ഫ് ചെയ്ത് അശ്ലീല വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്ത് പണം നേടിയിരുന്ന യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. നെടുമങ്ങാട് കരിപ്പൂര് മല്ലമ്പ്രക്കോണം ഷീജാ ഭവനില്‍ സൂരജ് ദിനേഷ്(25) ആണ് അറസ്റ്റിലായത്.സിനിമാസീരിയല്‍അവതാരക രംഗത്തെ 33 യുവതികളുടെ ചിത്രങ്ങളും ദൃശ്യങ്ങളും പ്രതി മോര്‍ഫ് ചെയ്തതായി കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. അശ്ലീല വെബ്‌സൈറ്റില്‍ നല്‍കിയ ശേഷം ഈ ദൃശ്യങ്ങള്‍ കാണുന്നവരില്‍ നിന്നു പ്രതി പണവും കൈപ്പറ്റിയിരുന്നു. ഏഴാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള ഇയാള്‍ നന്നായി ഇംഗ്ലീഷ് സംസാരിച്ചിരുന്നു. വട്ടിയൂര്‍ക്കാവ് സ്വദേശിനിയുടെ പരാതിയെത്തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് പ്രതിയെ പിടികൂടിയത്. കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മിഷണറുടെ മേല്‍നോട്ടത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
 

Latest News