Sorry, you need to enable JavaScript to visit this website.

ദുല്‍ഖര്‍ നിര്‍മിക്കുന്ന ചിത്രത്തിന് തിരുവോണ നാളില്‍ ഓണ്‍ലൈന്‍ റിലീസ്

കൊച്ചി- ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന 'മണിയറയിലെ അശോകന്‍' ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യും. നെറ്റ്ഫ്‌ളിക്‌സാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. തിരുവോണനാളിലാണ് ഓണ്‍ലൈന്‍ റിലീസ്.

വേ ഫെയറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ജേക്കബ് ഗ്രിഗറിയാണ് നായകനാകുന്നത്. സംവിധാനം ഷംസു സൈബ.
അനുപമ പരമേശ്വരനാണ് നായിക. അനുപമ സഹസംവിധായികയായും ചിത്രത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. ഷൈന്‍ ടോം ചാക്കോ, കൃഷ്ണശങ്കര്‍, വിജയരാഘവന്‍, ഇന്ദ്രന്‍സ്, സുധീഷ്, ശ്രീലക്ഷ്മി, നയന, ശ്രീദ ശിവദാസ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.

 

Latest News