Sorry, you need to enable JavaScript to visit this website.

കണ്ടിട്ടും കണ്ടിട്ടും പോരാതെ... മോഹന്‍ലാല്‍-മഞ്ജു സിനിമയിലെ ഗാനം ഹിറ്റാകുന്നു (വീഡിയോ)

മോഹന്‍ലാലും മഞ്ജു വാര്യരും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന വില്ലന്‍ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തു വന്നു.

ബി ഹരിനാരായണന്റെ വരികള്‍ യേശുദാസാണ് പാടിയിരിക്കുന്നത്. വില്ലന്‍ എന്ന പേരില്‍ ഒരു മുന്‍ പോലീസുദ്യോഗസ്ഥന്റെ ജീവതം പറയുന്ന കഥയാണെങ്കിലും കണ്ടിട്ടും കണ്ടിട്ടു പോരാതെ... എന്ന ഗാനരംഗങ്ങളില്‍ മോഹന്‍ലാല്‍ നിറഞ്ഞു നില്‍ക്കുന്നത് സ്‌നേഹനിധിയായ ഒരു കുടുംബനാഥനായിട്ടാണ്. ആറു ലക്ഷത്തിലേറെ പേര്‍ കണ്ടു കഴിഞ്ഞ ഈ ഗാനം യുട്യൂബ് ട്രെന്‍ഡിങ്ങില്‍ മുന്നിലുണ്ട്.

 

മാത്യു മഞ്ഞൂരാന്റെ കഥ പറയുന്ന സിനിമ എഴുതിയതും സംവിധാനം ചെയ്യുന്നതും ബി ഉണ്ണികൃഷ്ണനാണ്. ഇതിനകം പുറത്തിറങ്ങിയ ടീസറും പോസ്റ്ററുകളുമെല്ലാം ആരാധകര്‍ സ്വീകരിച്ചു കഴിഞ്ഞു. റോക്ക്‌ലൈന്‍ വെങ്കിടേഷ് എന്ന ഇന്ത്യയിലെ മുന്‍നിര നിര്‍മ്മാതാവ് ആദ്യമായി ഒരുക്കുന്ന മലയാള സിനിമയാണ് വില്ലന്‍. 

 

സല്‍മാന്‍ ഖാന്റെ ബജ്രംഗി ഭായ്ജാന്‍, രജനീകാന്തിന്റെ ലിങ്ക എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാവായ വെങ്കിടേഷ് നിര്‍മിക്കുന്ന വില്ലന്‍ മൂന്ന് ഭാഷകളിലായി റിലീസ് ചെയ്യും. തമിഴ് താരങ്ങളായ ഹന്‍സികയും വിശാലും ആദ്യമായി മലയാളത്തിലെത്തുന്നതും വില്ലനിലൂടെയാണ്.

 

Latest News