കൊച്ചി- സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന പരാതിയില്‍ നിര്‍മ്മാതാവിനെതിരെ കേസ്. 20 കാരിയായ മോഡലാണ് നിര്‍മ്മാതാവ് ആല്വിന് ആന്റണിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. സംഭവത്തില്‍ എറണാകുളം സൗത്ത് പൊലീസ് കേസെടുത്തു.
തനിക്ക് സിനിമയില്‍ അവസരം നല്‍കാം എന്ന് വാഗ്ദാനം ചെയ്ത് നിര്‍മ്മാതാവ് പീഡിപ്പിച്ചെന്നാണ് പരാതിയില്‍ യുവമോഡല്‍ പറയുന്നത്. നാല് തവണ പീഡനത്തിന് ഇരയായെന്നും പരാതിയിലുണ്ട്. 'ഓം ശാന്തി ഓശാന', 'അമര്‍ അക്ബര്‍ അന്തോണി' തുടങ്ങിയ സിനിമകളുടെ നിര്‍മ്മാതാവാണ് ആല്വിന് ആന്റണി.നേരത്തെ സംവിധായകന് റോഷന് ആന്‍ഡ്രൂസും ആല്വിന് ആന്റണിയും തമ്മിലുണ്ടായ കേസും വിവാദമായിരുന്നു.