കൊച്ചി-ഡെങ്കിപ്പനി ബാധിച്ച് ആശുപത്രിയില്‍ കഴിഞ്ഞതിനെ കുറിച്ച് നടി അമേയ മാത്യു പങ്കുവെച്ച കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നു. കൊറോണ ആണ് പ്രതീക്ഷിച്ചത്, ഡെങ്കിയില്‍ ഒതുങ്ങി എന്നാണ് നടി തന്റെ ആശുപത്രിവാസത്തെക്കുറിച്ച് പറയുന്നത്. കുറച്ചുനാള്‍ സോഷ്യല്‍ മീഡിയകളില്‍നിന്നും ഒരു ലീവ് എടുക്കണം എന്ന് വിചാരിച്ച നേരത്താണ് വഴിയേ പോയ ഡെങ്കി കുറച്ചുഡേയ്‌സ് എന്റെ കൂടെ കൂടിയത്. അതുകൊണ്ട് ഒരാഴ്ചക്കാലം ഹോസ്പിറ്റലില്‍ സുഖമായിരുന്നു. എന്തായാലും കാണാതിരുന്നപ്പോള്‍ എന്നെ അന്വേഷിച്ച, എന്നെ ഒരുപാട് സ്‌നേഹിക്കുന്ന നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ഒരുപാട് താങ്ക്‌സ്. കൊറോണ ആണ് പ്രതീക്ഷിച്ചത്. ഡെങ്കിയില്‍ ഒതുങ്ങി-അമേയ കുറിച്ചു.