Sorry, you need to enable JavaScript to visit this website.

വിളക്കാണ് മാലാഖമാര്‍; ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പ്രവാസികളുടെ സംഗീതോപഹാരം

വിളക്കാണ് മാലാഖമാര്‍ എന്ന പേരില്‍ പ്രവാസി കലാകാരന്മാരുടെ മേല്‍നോട്ടത്തില്‍ പുറത്തിറക്കിയ സംഗീത ആല്‍ബം ശ്രദ്ധേയമാകുന്നു.

ലോകം മുഴുവന്‍ കൊറോണ മഹാമാരികാരണം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ ഭയം കൂടാതെയും ഉറ്റവരെയും ഉടയവരെയും കാണാനോ അവരോടു സംസാരിക്കാനോ പോലും കഴിയാതെയും ജോലി ചെയ്യുന്ന ആരോഗ്യ മേഖലയിലുള്ള ക്ലീനര്‍മാര്‍ തൊട്ട് ഡോക്ടര്‍മാര്‍ വരയുള്ളവര്‍ക്കായി സമര്‍പ്പിച്ചിരിക്കയാണ് ഈ  വീഡിയോ ആല്‍ബം.  

https://www.malayalamnewsdaily.com/sites/default/files/2020/07/13/singer.jpg

പ്രവാസലോകത്തുള്ളവരും സിനിമാലോകത്തുള്ളവരും ചേര്‍ന്ന് റിലീസ് ചെയ്ത ആല്‍ബത്തില്‍
കോവിഡുമായി ബന്ധപ്പെട്ട വിവിധ ദൃശ്യങ്ങള്‍ ഉള്‍ചേര്‍ത്തിരിക്കുന്നു.

ഗുഡ് വില്‍ എന്റര്‍ടെയിന്‍മെന്റ് കമ്പനിയുടെ യൂട്യൂബ് ചാനലിലൂടെ ആണ് വീഡിയോ റിലീസ് ചെയ്തത്. പ്രവാസലോകത്ത് അറിയപ്പെടുന്ന ഗായിക ശബാന അന്‍ഷാദും സത്യജിത്തും ചേര്‍ന്നാണ് പാടിയിരിക്കുന്നത്. റിയാദ് ജെ.എം സ്റ്റുഡിയോ തയാറാക്കിയ ആല്‍ബത്തില്‍ സൗദി അറേബ്യയിലെ കിംഗ് ഖാലിദ് യൂണിവേഴ്‌സിറ്റിയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരായ ജിത എലിസബത്  അരുണ്‍,നിഷ ജോസഫ്,സിനി ജെയിംസ് എന്നിവരോടൊപ്പം രാജന്‍ കാരിച്ചാല്‍,ജോസ് ആന്റണി, ഡോ. വല്ലി ജോസ് എന്നിവരും രംഗത്തുവരുന്നു.

https://www.malayalamnewsdaily.com/sites/default/files/2020/07/13/singer2.jpg
 
പ്രവാസലോകത്ത് അറിയപ്പെടുന്ന  കലാഭവന്‍ ഷാറോന്‍ ഷെരീഫിന്റേതാണ് രചനയും സംവിധാനവും. സംഗീതം നിര്‍വഹിച്ചിരിക്കുന്നത് പിന്നണി ഗായകനും സംഗീത സംവിധയാകനുമായ സത്യജിത്ത്.

ഛായാഗ്രഹണം അന്‍ഷാദ് ഫിലിം ക്രാഫ്റ്റ്.  നിര്‍മാണം അസീസ് കടലുണ്ടി(സീ ടെക്).

 

Latest News