മുംബൈ-ബോളിവുഡിന്റെ വികൃതമായ ഒരു മുഖമാണ് സുഷാന്തിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ അഴിഞ്ഞുവീണത്. 'സ്വജനപക്ഷപാതം' പിന്തുണയ്ക്കുന്ന കരണ്‍ ജോഹര്‍, ആലിയ ഭട്ട്, സല്മാന് ഖാന്, സോനം കപൂര്‍ എന്നിവര്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.
സുഷാന്ത് ആത്മഹത്യ ചെയ്യാന്‍ കാരണം ഇവരാണെന്നു ചൂണ്ടിക്കാട്ടി നിരവധി പേരാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ, തെന്നിന്ത്യയിലും പ്രശസ്തി ആര്‍ജ്ജിച്ച സെറീന വഹാബിന്റെ മകനും നടനുമായ സൂരജ് പഞ്ചോളിയുടെ പേരാണ് ഇതിലേക്ക് പുതിയതായി വലിച്ചിഴക്കപ്പെട്ടിരിക്കുന്നത്.
നടി ജിയാ ഖാന്റെ ആത്മഹത്യ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ള താരമാണ് സൂരജ്. ആത്മഹത്യാ സമയത്ത് ജിയ ഗര്‍ഭിണിയായിരുന്നുവെന്നും സൂരജാണ് അതിന് ഉത്തരവാദി എന്നാണ് റിപ്പോര്‍ട്ടുകള്‍. കേസില്‍ സൂരജിനെ പിന്തുണയ്ക്കുന്നെന്നു ചൂണ്ടിക്കാട്ടി ജിയയുടെ അമ്മ റാബിയ സല്മാന് ഖാനെതിരെ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
ഈ സംഭവത്തോട് ചേര്‍ത്തുവച്ചാണ് ദിഷയുടെ മരണവും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ദിഷാ സൂരജുമായി പ്രണയത്തിലായിരുന്നുവെന്നും ആത്മഹത്യ ചെയ്യുമ്പോള്‍ ദിഷ ഗര്‍ഭിണിയായിരുന്നു എന്നുമാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ഈ പ്രതിസന്ധികള്‍ മറികടക്കാന്‍ സുഷാന്ത് ദിഷയെ സഹായിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, ഈ വാര്‍ത്തകളെയെല്ലാം സൂരജ് നിഷേധിക്കുകയാണ്.'എനിക്ക് ദിഷയെ അറിയില്ല. ഞാന്‍ അവരെ ജീവിതത്തില്‍ കണ്ടിട്ടില്ല. അവര്‍ മരിച്ച ശേഷമാണ് അവരെ കുറിച്ച് ഞാന്‍ അറിയുന്നത് തന്നെ. അതും സോഷ്യല്‍ മീഡിയകളിലൂടെ. ഞാന്‍ സംസാരിച്ചിട്ടില്ല. അവരെ കാണാന്‍ എങ്ങനെയാണ് എന്ന് പോലും എനിക്കറിയില്ല. സൂരജ് പറഞ്ഞു. സൂരജും ദിഷയും തമ്മില്‍ ബന്ധമുണ്ടായിരുന്നു എന്ന രീതിയില്‍ പ്രചരിച്ച വാര്‍ത്തകള്‍ വസ്തുനിഷ്ടമാണ് എന്നാണ് പോലീസ് പറയുന്നത്.