ന്യൂദല്‍ഹി- കോവിഡ് വൈറസ് ബാധ പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തില്‍ പൊതുമേഖലാ സ്ഥാപനമായ എയര്‍ഇന്ത്യയുടെ ഓഹരികള്‍ക്കായി ലേലം വിളിക്കാനുള്ള സമയപരിധി ദീര്‍ഘിപ്പിച്ചു. ഓഗസ്റ്റ് 31വരെ ലേലത്തില്‍ പങ്കെടുക്കാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. എയര്‍ഇന്ത്യയ്ക്കായുള്ള ലേലം വിലിക്കാനുള്ള സമയപരിധി ഇത് മൂന്നാംതവണയാണ് ദീര്‍ഘിപ്പിക്കുന്നത്.
ജനുവരി 27നാണ് എയര്‍ഇന്ത്യയുടെ ലേലം സംബന്ധിച്ച നടപടികള്‍ തുടങ്ങിയത്. ജനുവരിയില്‍ ഇഒഐ ഇഷ്യു ചെയ്യുമ്പോള്‍ ലേലത്തില്‍ പങ്കെടുക്കാനുള്ള അവസാന തീയതി മാര്‍ച്ച് 17നായിരുന്നു. പിന്നീട് ഏപ്രില്‍ 30 വരെ ദീര്‍ഘിപ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് ജൂണ്‍ 30വരെയാക്കിയ തീയതിയാണ് ഓഗസ്റ്റ് 31 വരെ ദീര്‍ഘിപ്പിച്ചിരിക്കുന്നത്. കൂടുതല്‍ മാറ്റങ്ങള്‍ക്ക് ധാരണയായാല്‍ ലേലത്തില്‍ പങ്കെടുക്കുന്നവരെ അറിയിക്കുമെന്ന് ഇന്‍വെസ്റ്റ്മെന്റ് ആന്റ് പബ്ലിക് അസറ്റ് മാനേജ്മെന്റ് വകുപ്പ് അറിയിച്ചു.