ചെന്നൈ- ലോകാവസാനത്തെ കുറിച്ചുള്ള ചര്‍ച്ചയും പഠനവുമാണ് തന്നെ ഇസ്്‌ലാമിലെത്തിച്ചതെന്ന് വിഖ്യാത സംഗീതജ്ഞന്‍ ഇളയരാജയുടെ ഇളയ മകനും സംഗീത സംവിധായകനുമായ യുവന്‍ ശങ്കര്‍ രാജ.
ഇസ്്‌ലാമിക ജീവിതം നയിച്ചു തുടങ്ങിയതിനെ കുറിച്ച് സംഗീത സംവിധായകനായ യുവന്‍ വെളിപ്പെടുത്തുന്ന വിഡിയോ അദ്ദേഹത്തിന്റെ ഭാര്യ സഫ്‌റൂണ്‍ നിസാര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു.
ഇസ്ലാമിനെ തെരഞ്ഞെടുക്കാനുണ്ടായ കാരണത്തെ കുറിച്ച് പലരും ചോദിക്കാറുണ്ട്. ഏതെങ്കിലും ഒരു പ്രത്യേക നിമിഷത്തെ കുറിച്ച് ചൂണ്ടിക്കാണിക്കാനാവില്ലെങ്കിലും അതൊരു യാത്രയായിരുന്നുവെന്ന് യുവന്‍ വിഡിയോയില്‍ പറയുന്നു. പലരും ലോകാവസാനത്തെ കുറിച്ചുള്ള ചര്‍ച്ചയില്‍ ഏര്‍പ്പെട്ടപ്പോള്‍ ഇസ്്‌ലാം അതേക്കുറിച്ച് എന്തു പറയുന്നുവെന്ന് അറിയാന്‍ നടത്തിയ ശ്രമമാണ് ഈ യാത്രയിലേക്ക് നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
2014 ലാണ് യുവന്‍ ഇസ്്‌ലാം സ്വീകരിച്ചത്. 2015 ല്‍ സഫ്‌റൂണ്‍ നിസാറിനെ ജീവിതസഖിയാക്കി. 2016 ല്‍ സിയ എന്ന മകള്‍ ജനിച്ചു.
എന്തുകൊണ്ട് യുവനെ ഇസ്്‌ലാമിലേക്ക് മാറ്റിയെന്ന് ഈയിടെ സോഷ്യല്‍ മീഡിയയില്‍ നടന്ന സംവാദത്തില്‍ യുവന്റെ ആരാധകരില്‍ ഒരാള്‍ സഫ്‌റൂണിനോട് ചോദിച്ചതാണ് തന്റെ ഇസ്്‌ലാമിലേക്കുള്ള യാത്രയെ കുറിച്ച വിശദീകരിക്കാന്‍ യുവനെ പ്രേരിപ്പിച്ചതെന്ന് കരുതുന്നു.