പളനി-തെന്നിന്ത്യന്‍ സിനിമാ ലോകത്തിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ വിവാഹം കഴിഞ്ഞതായി റിപ്പോര്‍ട്ടുകള്‍. ലോക്ക്ഡൌണ്‍ സമയത്ത് അതീവരഹസ്യമായാണ് വിവാഹം നടന്നതെന്നാണ് ലഭിക്കുന്ന വിവരം. തമിഴ്നാട്ടിലെ ഒരു ക്ഷേത്രത്തില്‍ വച്ച് വളരെ കുറച്ച ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് കല്യാണം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തെക്കുറിച്ച് താരം ഇതുവരെ പ്രതികരിച്ചിട്ടില്ല. തമിഴ് സിനിമാ സംവിധായകനായ വിഘ്നേഷ് ശിവനുമായുള്ള താരത്തിന്റെ പ്രണയം ഏറെ ചര്‍ച്ചയായിരുന്നു. ഇവര്‍ തമ്മിലുള്ള വിവാഹവാര്‍ത്തകള്‍ നിരവധി വന്നിരുന്നു.
സൗദി വാർത്തകൾ തൽസമയം വാട്സ്ആപ്പിൽ ലഭിക്കുന്നതിന് ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
എന്നാല്‍ വിവാഹം ചെറിയ ചടങ്ങായി നടത്താനാണ് ആഗ്രഹം എന്നാണ് രണ്ട് പേരും വെളിപ്പെടുത്തിയിരുന്നത്.മാതൃദിനത്തില്‍ വിഗ്നേഷ് നയന്‍താരയ്ക്കും അമ്മയ്ക്കും എഴുതിയ കുറിപ്പും വൈറലായിരുന്നു. എന്റെ ഭാവിയിലെ കുട്ടികളുടെ അമ്മയ്ക്ക് മാതൃദിനാശംസകള്‍ എന്നായിരുന്നു വിഗ്നേഷ് കുറിച്ചത്. പ്രണയങ്ങളുടെ പേരില്‍ ഏറെ വിവാദത്തില്‍പെട്ട നടിയാണ് നയന്‍താര. നടന് ചിമ്പുവുമായും, നടനും സംവിധായകനുമായ പ്രഭുദേവയുമായുമൊക്കെയുള്ള പ്രണയം ഏറെ വിവാദമായിരുന്നു.