പകുതിയോളം ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിക്കാന്‍ ഫേസ്ബുക്ക്‌

ന്യൂയോര്‍ക്ക്- ലോക്ക്ഡൗണിന് ശേഷവും ജീവനക്കാര്‍ക്ക് അനുവദിച്ച 'വര്‍ക്ക് ഫ്രം ഹോം' തുടരാന്‍ തീരുമാനിച്ച് സോഷ്യല്‍മീഡിയാ കമ്പനി ഫേസ്ബുക്ക്. തങ്ങളുടെ പകുതിയോളം ജീവനക്കാരെ അഞ്ച് മുതല്‍ പത്ത് വര്‍ഷത്തിനകം പൂര്‍ണമായും വര്‍ക്ക് ഫ്രം ഹോം നല്‍കാനാണ് തീരുമാനം .45000 പേര്‍ക്കാണ് ഇതുവഴി വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അവസരം ലഭിക്കുക.വീട്ടിലോ സ്വന്തം മുറിയിലോ ഇരുന്ന് ജോലി ചെയ്യാന്‍ അനുവദിക്കുകയാണ് ചെയ്യുന്നത്.. കൊറോണ പ്രതിസന്ധി കണക്കിലെടുത്ത് നിലവില്‍ വര്‍ക്ക് ഫ്രം ഹോം ഈ വര്‍ഷാവസാനം വരെ തുടരുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

എന്നാല്‍ ഇതിന് ശേഷവും പകുതിയോളം ജീവനക്കാരെ സ്ഥിരമായി ഓഫീസില്‍ വരാതെ അവരവരുടെ വീടുകളില്‍ തുടര്‍ന്ന് ജോലി ചെയ്യാന്‍ അനുവദിക്കാനാണ് ധാരണ.കൃത്യമായ മാനദണ്ഡം അനുസരിച്ചാണ് ഈ പദ്ധതി നടപ്പാക്കുകയെന്ന് സുക്കര്‍ബര്‍ഗ് വ്യക്തമാക്കി. ജീവനക്കാരുടെ അവരുടെ മികച്ച പെര്‍ഫോമന്‍സ് അടിസ്ഥാനപ്പെടുത്തിയാണ് ഇതിനായി തെരഞ്ഞെടുക്കുക.
 

Latest News