Sorry, you need to enable JavaScript to visit this website.

ആടുജീവിതം ജോര്‍ദ്ദാനിലെ ചിത്രീകരണം പൂര്‍ത്തിയായി 

അമ്മാന്‍-കോവിഡ് പ്രതിസന്ധികളെ മറികടന്ന് 'ആടുജീവിതം' സിനിമയുടെ ജോര്‍ദ്ദാനിലെ ഷൂട്ടിംഗ് പൂര്‍ത്തിയായി. കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും കഴിഞ്ഞ മൂന്ന് മാസമായി നീണ്ട ചിത്രീകരണമാണ് പൂര്‍ത്തിയായിരിക്കുന്നത്. പൃഥ്വിരാജ് തന്നയാണ് സെല്‍ഫി പങ്കുവച്ച് നിലവിലെ ഷെഡ്യൂള്‍ പൂര്‍ത്തിയായ വിവരം അറിയിച്ചിരിക്കുന്നത്. മാര്‍ച്ച് പതിനാറിനാണ് ബ്ലസി ചിത്രത്തിന്റെ ഷൂട്ടിംഗ് ജോര്‍ദാനില്‍ ആരംഭിക്കുന്നത്. എന്നാല്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ ജോര്‍ദാനില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചതോടെ ഏപ്രില്‍ ഒന്നിന് ചിത്രീകരണം നിര്‍ത്തി വയ്‌ക്കേണ്ടിവന്നു. തുടര്‍ന്ന് ഏപ്രില്‍ 24ന് ജോര്‍ദാനിലെ വാദിറാമില്‍ ചിത്രീകരണം പുനരാരംഭിച്ചിരുന്നു.
മരുഭൂമിയില്‍ നിന്നുള്ള നിര്‍ണായക രംഗങ്ങളാണ് ഇപ്പോള്‍ പൂര്‍ത്തിയായത്. ചിത്രത്തിന് വേണ്ടി മൂന്ന് മാസം തിരക്കുകള്‍ ഉപേക്ഷിച്ച് പൃഥിരാജ് മെലിഞ്ഞിരുന്നു. ജോര്‍ദാനില്‍ ചിത്രീകരണം ആരംഭിച്ചയുടനെയാണ് കോവിഡ് ഭീഷണി ആരംഭിച്ചത്. 58 പേരടങ്ങുന്ന ഇന്ത്യന്‍ സംഘവും മുപ്പതോളം ജോര്‍ദ്ദാന്‍ സ്വദേശികളുമാണ് ചിത്രീകരണ സംഘത്തില്‍ ഉണ്ടായിരുന്നത്. കേരളത്തില്‍ തിരിച്ചെത്താനായി ഷൂട്ടിങ് സംഘം നേരത്തെ സഹായം തേടിയിരുന്നു.
 

Latest News