ന്യൂദല്‍ഹി- കൊറോണക്കാലത്ത് വ്യാപകമായ 'വര്‍ക്ക് ഫ്രം ഹോം' ജോലി രീതി സ്ഥിരമാക്കുന്നതിനെ കുറിച്ച് ആലോചിച്ച് പ്രമുഖ ടെക് കമ്പനി ട്വിറ്റര്‍. തങ്ങളുടെ ഓഫീസുകള്‍ സെപ്തംബര്‍ മാസം വരെ തുറക്കേണ്ടതില്ലെന്നാണ് സോഷ്യല്‍മീഡിയാ കമ്പനിയുടെ തീരുമാനം. ഇതേതുടര്‍ന്ന് ് വീട്ടില്‍ നിന്ന് ജോലി ചെയ്യാന്‍ സാധിക്കുന്ന ജീവനക്കാര്‍ അതേ രീതിയില്‍ തന്നെ ഇനിയും മുമ്പോട്ട് പോകാന്‍ തങ്ങള്‍ താല്‍പ്പര്യപ്പെടുന്നുവെന്നാണ് കമ്പനി അറിയിച്ചത്.
പല രാജ്യങ്ങളിലും ലോക്ക്ഡൗണ്‍ ഒഴിവാക്കിയിട്ടുണ്ടെങ്കിലും ഇപ്പോള്‍ പരീക്ഷിച്ച് വിജയിച്ച വര്‍ക്ക് ഫ്രം ഹോം രീതി തന്നെ മുമ്പോട്ട് കൊണ്ടുപോകുന്നതും സ്ഥിരപ്പെടുത്തി നല്‍കുന്നതിനെ കുറിച്ചുമാണ് കമ്പനി ആലോചിക്കുന്നതെന്നും അധികൃതര്‍ ട്വിറ്ററിലൂടെ അറിയിച്ചു. സെപ്തംബര്‍ മാസം വരെ ഓഫീസുകളൊന്നും തുറക്കില്ലെന്നും പുന:രാരംഭിക്കുന്നത് കാര്യങ്ങള്‍ നിരീക്ഷിച്ച ശേഷമായിരിക്കുമെന്നും കമ്പനി വ്യക്തമാക്കി.