നിക്കിന് മുമ്പ്  പ്രിയങ്കയെ 'വിവാഹം' ചെയ്തിരുന്നുവെന്ന്  വെളിപ്പെടുത്തല്‍!

ലോസ് ഏഞ്ചല്‍സ്-നിക് ജോനസിനെ വിവാഹം കഴിക്കുന്നതിന് മുമ്പ്  താന്‍ പ്രിയങ്കയെ വിവാഹം കഴിച്ചിരുന്നു എന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയത് ഒരു ആരാധകനാണ്. അമേരിക്കയില്‍ എത്തിയ പ്രിയങ്ക മാലയിട്ടു നില്‍ക്കുന്ന ഒരു ചിത്രം പങ്കുവച്ചാണ് ബ്രണ്ടന്‍ ഷൂസ്റ്റര്‍ എന്നയാളുടെ വെളിപ്പെടുത്തല്‍. അമേരിക്കന്‍ ടെലിവിഷന്‍ അവതാരകനായ ക്രിസി ട്രൈഗന്‍ പങ്കുവച്ച ഒരു ട്വീറ്റിന് മറുപടിയായാണ് ബ്രണ്ടന്‍ ഷൂസ്റ്റര്‍ രസകരമായ ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. 
ഒരു നിമിഷത്തേക്കെങ്കിലും നിങ്ങള്‍ എപ്പോഴെങ്കിലും പ്രശസ്തനായിട്ടുണ്ടോ? ഒരു പരസ്യത്തിന്റെ  പശ്ചാത്തല ശബ്ദമായിട്ടുണ്ടോ അല്ലെങ്കില്‍ വലിയൊരു സിനിമയുടെ അണിയറയിലോ. അങ്ങനെ രസകരമായ എന്തെങ്കിലും കാര്യങ്ങള്‍ പങ്കുവയ്ക്കാമോ? ഇതായിരുന്നു ക്രിസിയുടെ കുറിപ്പ്. 
ഇതിന് താഴെയാണ് ബ്രണ്ടന്റെ  കമന്റ് പ്രത്യക്ഷപ്പെട്ടത്. 2014ല്‍ തമ്പയിലെ ഗ്രീന്‍ കാര്‍പ്പറ്റില്‍ വച്ച് താന്‍ പ്രിയങ്കയുടെ കഴുത്തില്‍  മാലയിട്ടെന്നും ഇന്ത്യന്‍ സംസ്‌കാരത്തില്‍ ഇത് കല്യാണം കഴിക്കുന്നതിന് തുല്യമാണെന്ന് തനിക്ക് അറിയില്ലായിരുന്നു എന്നും ബ്രണ്ടന്‍ കുറിച്ചു.  
ഒട്ടനവധി പേരുടെ ശ്രദ്ധ തിരിച്ച ഈ കമന്റ് വളരെ പെട്ടെന്നാണ് വൈറലായത്. പ്രിയങ്കയിനി പഴയ ഭര്‍ത്താവിനെ തേടി വരുമെന്നാണ് ഒരു കൂട്ടര്‍ പറയുന്നത്. ഒറ്റ കമന്റുകൊണ്ട് പ്രശസ്തനായല്ലോ എന്നാണ് മറ്റ് ചിലര്‍ പറയുന്നത്.   

Latest News