മുംബൈ- സോഷ്യല്‍മീഡിയാ കമ്പനി ഫേസ്ബുക്ക് റിലയന്‍സ് ജിയോയില്‍ ഓഹരികള്‍ ഏറ്റെടുക്കുന്നുവെന്ന റിപ്പോര്‍ട്ട് പുറത്ത് വന്ന് മണിക്കൂറുകള്‍ മാത്രം പിന്നിടുമ്പോള്‍ ഓഹരി വിപണിയില്‍ വന്‍ കുതിച്ചുചാട്ടം. ജിയോയുടെ ഓഹരികള്‍ വ്യാപാരം ആരംഭിച്ചത് മുതല്‍ കുത്തനെ ഉയര്‍ന്ന് തുടങ്ങി. പ്രഖ്യാപനശേഷം 8.3%ത്തിലും ഇന്ന് വ്യാപാരം അവസാനിക്കുമ്പോള്‍ ഓഹരിമൂല്യം 1332.95 രൂപയായി ഉയര്‍ന്ന് 7.7% ആണ് വ്യാപാരം നടന്നത്. റിലയന്‍സ് ഇന്റസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള ജിയോയില്‍ 9.99% ശതമാനം ഓഹരികളാണ് ഫേസ്ബുക്ക് ഏറ്റെടുക്കുന്നത്.ഇതിനായി 43,574 കോടി രൂപയാണ് ഫേസ്ബുക്ക് ജിയോയില്‍ നിക്ഷേപിക്കുക. പ്രഖ്യാപനശേഷം കമ്പനിയുടെ ഓഹരികള്‍ക്ക് വന്‍ ഡിമാന്റാണ് ലഭിക്കുന്നത്. ഇരുകമ്പനികളും ഇന്ത്യന്‍ വിപണിയില്‍ വലിയ പ്രൊജക്ടിനൊരുങ്ങുന്നുവെന്ന വിവരം പുറത്തുവിട്ടിട്ടുണ്ട്.
388 ദശലക്ഷം വരിക്കാരുള്ള ആര്‍ഐഎല്ലിന്റെ ടെലികോം യൂണിറ്റ് റിലയന്‍സ് ജിയോ റിലയന്‍സ് പ്ലാറ്റ്ഫോമിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള സബ്സിഡിയറിയായി തുടരും. ലോകത്തെവിടെയുമുള്ള ഒരു ടെക്‌നോളജി കമ്പനി ന്യൂനപക്ഷ ഓഹരികള്‍ക്കായുള്ള ഏറ്റവും വലിയ നിക്ഷേപമാണിതെന്നും ഇന്ത്യയിലെ സാങ്കേതിക മേഖലയിലെ ഏറ്റവും വലിയ എഫ്ഡിഐയാണെന്നും ആര്‍ഐഎല്‍ പറഞ്ഞു.