കൊച്ചി- തന്റെ പേരിലുള്ള വ്യാജ ഫെയ്‌സ്ബുക്ക് പേജിനെതിരേ നടി സ്വാസിക. പേജിനെതിരേ സൈബര്‍ പോലീസില്‍ പരാതിപ്പെട്ടിട്ടുണ്ടെന്നും നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞുവെന്നും സ്വാസിക വ്യക്തമാക്കി.സ്വാസിക സീത എന്ന പേരില്‍ ഉണ്ടാക്കിയിരിക്കുന്ന വ്യാജ ഫെയ്‌സ്ബുക്ക് പേജില്‍ നടി അനുപമ പരമേശ്വരന്റേതടക്കമുള്ള മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു.
പ്രിയ സുഹൃത്തുക്കളെ,
ഈയിടെ എന്റെ പേരില്‍ ഒരു വ്യാജ ഫേസ്ബുക് പേജില്‍ നിന്നും അനാവശ്യമായ പോസ്റ്റുകള്‍ വരുന്നതായി ശ്രദ്ധയില്‍ പെട്ടു, അതിനെതിരെയായുള്ള സൈബര്‍ നടപടികള്‍ നടക്കുകയാണ് . എന്നെ സ്‌നേഹിക്കുന്ന എന്റെ എല്ലാം സുഹൃത്തുക്കളും പേജ് ലിങ്ക് കയറി റിപ്പോര്‍ട്ട് ചെയ്യുക'.