മുംബൈ-വന്‍ ഡാറ്റാ ഓഫറുമായി റിലയന്‍സ് ജിയോ. 199 രൂപയ്ക്ക് ആയിരം ജിബി ഹൈസ്പീഡ് ഡാറ്റയുടെ ഓഫറാണ് പുതിയതായി കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്.ആയിരം ജിബി ഡാറ്റയ്ക്ക് പരമാവധി 100 എംബിപിഎസ് വേഗതയും ഉറപ്പുനല്‍കുന്നു.കൂടാതെ ഈ പ്ലാനിന് അഡീഷണല്‍ ആനുകൂല്യങ്ങളും നല്‍കുന്നുണ്ട് കമ്പനി. റിലയന്‍സ് ജിയോ ഫൈബര്‍ പ്ലാനുകളിലുള്ളവര്‍ക്കും ആഡ് ഓണ്‍ പ്ലാനായി ഇത് ലഭ്യമാണ്.
നിലവിലുള്ള ജിയോ ഫൈബര്‍ പ്ലാനുകളില്‍ കുറഞ്ഞ ഡാറ്റയുടെ പ്ലാനാണ് നിങ്ങള്‍ ഉപയോഗിക്കുന്നതെങ്കില്‍ 199 രൂപയുടെ കോമ്പോ പാക്കേജ് ചെയ്താല്‍ ഉപകാരപ്രദമായിരിക്കും. നിങ്ങളുടെ ഇന്റര്‍നെറ്റ് സ്പീഡ് 100 എംബിപിഎസ് ആയി ഉയരുകയും ചെയ്യും. കൊറോണ ലോക്ക്ഡൗണില്‍ വീടുകളിലിരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് ഏറ്റവും ഉപകാരപ്രദമായ പ്ലാനാണ് ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്.