കൊറോണ തടയാനുള്ള അടച്ചിടല്‍ കാരണം കുടുംബങ്ങളുമായും സുഹൃത്തുക്കളുമായും ബന്ധപ്പെടാനാകാത്ത നിരാശയിലാണ് പലരും. ഇത്തരം സാഹചര്യങ്ങളിലാണ വീഡിയോ കോളുകള്‍ പ്രയോജനപ്പെടുക.
നിങ്ങള്‍ ഒരു ആപ്പിള്‍ ഉപയോക്താവാണെങ്കില്‍ ഐഫോണ്‍, ഐപാഡ് എന്നിവയിലെ ഫേസ് ടൈം വീഡിയോ കോള്‍ വഴി 32 പേരുമായി ഒരേ സമയം സംസാരിക്കാം.
ഇതിനായി ഐഫോണ്‍ 6 എസും അതിനുശേഷവുമുള്ള മോഡലുകളാണ് ആപ്പിള്‍ ശുപാര്‍ശ ചെയ്യുന്നത്. ഐ.ഒ.എസ് 12.1 സപ്പോര്‍ട്ട് ചെയ്യുന്ന ഐപാഡ് പ്രോ, ഐപാഡ് എയര്‍ 2, ഐപാഡ് മിനി 4 എന്നിവയും ഉപയോഗിക്കാം. ഐ.ഒ.എസ് 12.1 സപ്പോര്‍ട്ട് ചെയ്യുന്ന പഴയ ഐഫോണുള്ളവര്‍ക്ക് ഓഡിയോ മത്രമേ ഉപയോഗപ്പെടുത്താനാകൂ.
ഫേസ് ടൈം ഗ്രൂപ്പ് വീഡിയോ കോളിംഗിന് രണ്ടു വഴികളുണ്ട്.
സെറ്റിംഗ്‌സില്‍ പോയി ഫേസ് ടൈം ഓണ്‍ ചെയ്ത ശേഷം വലതു ഭാഗത്തുള്ള പ്ലസ് ക്ലിക്ക് ചെയ്ത ആളുകളെ ഗ്രൂപ്പ് കോളിലേക്ക് ചേര്‍ക്കാം. കോള്‍ ചെയ്യാന്‍ ഓഡിയോ, വീഡിയോ ടാപ്പ് ചെയ്യാം. കോള്‍ ആരംഭിച്ച ശേഷം മെനു മുകളിലേക്ക് സ്ലൈഡ് ചെയ്ത് കൂടുതല്‍ പേരെ ചേര്‍ക്കാനും ക്യാമറ ഓണ്‍ ചെയ്യാനും ഓഫ് ചെയ്യാനും സാധിക്കും.
ഐ മെസേജ് ഉപയോഗിക്കുകയാണ് രണ്ടാമത്തെ മാര്‍ഗം. വീഡിയോ കോള്‍ ആരംഭിക്കാനുദ്ദേശിക്കുന്ന മെസേജില്‍ ടാപ്പ് ചെയ്ത ശേഷം മുകളിലുള്ള കോണ്‍ടാക്ടില്‍ ടാപ്പ് ചെയ്യാം.