കൊച്ചി-മകള്‍ വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ചലച്ചിത്ര താരം മോഹന്‍ലാല്‍ പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് താരം പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.
'പ്രിയപ്പെട്ട മായാ, നിന്നെപ്പോലെ ഈ ജന്മദിനവും സുന്ദരവും അതുല്യവുമായിരിക്കട്ടെ. എന്റെ രാജകുമാരിയ്ക്ക് പിറന്നാള്‍ ആശ0സകള്‍' മകള്‍ക്കൊപ്പം നില്‍ക്കുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തിനൊപ്പ0 മോഹന്‍ലാല്‍ കുറിച്ചു.
പോസ്റ്റിനു താഴെ നിരവധി പേരാണ് മായയ്ക്ക് ആശംസകള്‍ നേര്‍ന്നു കുറിപ്പുകള്‍ പങ്കുവച്ചിരിക്കുന്നത്. ചലച്ചിത്ര താരങ്ങളായ ജോജു ജോര്‍ജ്ജ്, സുരാജ് വെഞ്ഞാറമൂട് എന്നീ പ്രമുഖരും താരപുത്രിയ്ക്ക് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.
എന്നാല്‍, വിസ്മയ എന്ന മകളെ എന്തുക്കൊണ്ടാണ് മോഹന്‍ലാല്‍ മായ എന്ന് അഭിസംബോധന ചെയ്തിരിക്കുന്നത് എന്ന് വ്യക്തമല്ല. താരപുത്രിയുടെ ഇന്‍സ്റ്റഗ്രാം പ്രൊഫൈലിലെ പേരും മായ മോഹന്‍ലാല്‍ എന്നാണ്.