Sorry, you need to enable JavaScript to visit this website.

കര്‍ഷകരുടെ ഉന്നമനത്തിന് 16 ഇന പദ്ധതികള്‍ ; കാര്‍ഷിക വായ്പക്ക് 15 ലക്ഷം കോടി


ദല്‍ഹി- കേന്ദ്രസര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തില്‍ കര്‍ഷകര്‍ക്കായി പതിനാറ് ഇന പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത സാമ്പത്തിക വര്‍ഷത്തിന് മുമ്പ് കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും. കാര്‍ഷിക വിപണിയില്‍ ഉദാരവത്കരണം ശക്തമാക്കും. അതിവേഗം ഉല്‍പ്പന്നങ്ങള്‍ അയക്കാന്‍ കിസാന്‍ റെയില്‍ പദ്ധതി നടപ്പാക്കുമെന്നും ധനവകുപ്പ്മന്ത്രി പ്രഖ്യാപിച്ചു. കാര്‍ഷിക വായ്പകള്‍ക്കായി 15 ലക്ഷം കോടി രൂപ വകയിരുത്തി. 2.82 ലക്ഷം കോടി രൂപയുടെ പദ്ധതികളാണ് കാര്‍ഷികമേഖലയ്ക്കായി പ്രഖ്യാപിച്ചിരിക്കുന്നത്.

രാസവളങ്ങളുടെ ഉപഭോഗം കുറച്ച് ക്രമീകൃത വളങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കും. കര്‍ഷകര്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വ്യാപകമായി നടപ്പാക്കും. വ്യോമമന്ത്രാലയത്തിന്റെ സഹകരണത്തോടെ കിസാന്‍ ഉഡാന്‍ - വടക്ക്കിഴക്ക് പ്രദേശങ്ങള്‍ക്കും ഗോത്ര മേഖലകള്‍ക്കും പ്രത്യേകം പരിഗണന നല#കും. ഗ്രാമീണ തലത്തില്‍ സംഭരണശാലകള്‍ ആരംഭിക്കും.22 ലക്ഷം കര്‍ഷകര്‍ക്ക് സോളാര്‍ പമ്പുകള്‍ വിതരണം ചെയ്യും. ജൈവ കൃഷി പ്രോത്സാഹിപ്പിക്കാന്‍ പ്രത്യേകപദ്ധതികളും നടപ്പാക്കും.
 

Latest News