Sorry, you need to enable JavaScript to visit this website.

ബോളിവുഡിലെ ഗ്ലാമര്‍ താരത്തിനു ജീവന്‍  നല്‍കാനൊരുങ്ങി അമല പോള്‍

മുംബൈ-ബോളിവുഡിലെ എഴുപതുകളിലെയും എണ്‍പതുകളിലെയും ഗ്ലാമര്‍ താരമായ പര്‍വീണ്‍ ബാബിയുടെ ജീവിതം വെബ് സീരിസാകുന്നു. അമിതാഭ് ബച്ചന്‍, ശശി കപൂര്‍, ജിതേന്ദ്ര, മിഥുന്‍ ചക്രവര്‍ത്തി തുടങ്ങിയ മുന്‍നിര നായക•ാരുടെ നായികയായി നിരവധി സിനിമകളില്‍ അഭിനയിച്ച താരമാണ് പര്‍വീണ്‍. 'ദീവാര്‍', 'നമക് ഹലാല്‍', 'അമര്‍ അക്ബര്‍ ആന്റണി', 'മേരി ആവാസ് സുനോ', 'രംഗ് ബിരംഗി' എന്നിങ്ങനെ ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
1985 ഓടെ സിനിമ ഉപേക്ഷിച്ച പര്‍വീണിനെ 2005 ജനുവരി 22ന് സ്വന്തം വസതിയില്‍ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. മഹേഷ് ഭട്ടിന്റെ വോ ലംഹെ (2006) എന്ന ചിത്രത്തിന് പര്‍വീണ്‍ ബാബിയുടെ ജീവിതകഥയുമായി സാമ്യം ആരോപിക്കപ്പെട്ടിരുന്നു. 
ഇപ്പോഴിതാ മഹേഷ് ഭട്ട് ഒരുക്കുന്ന വെബ് സീരിസിലൂടെ ബോളിവുഡില്‍ പര്‍വീണ്‍ ബാബിയായി അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് നടി അമല പോള്‍. 'ഞാന്‍ ബോളിവുഡില്‍ ഒരു പ്രൊജക്ട് സൈന്‍ ചെയ്തു. ഇതുവരെയുള്ളതില്‍ ഞാന്‍ ഏറ്റവും പ്രതീക്ഷയോടെ നോക്കികാണുന്ന ഒന്നാണ് അത്. ഷൂട്ടിങ് ഉടന്‍ ആരംഭിക്കും' എന്ന് അമല ഒരു അഭിമുഖത്തില്‍  പറഞ്ഞു. 

Latest News