ലണ്ടന്‍- വയസ് 46 പിന്നിട്ടെങ്കിലും ഇന്നും ബോളിവുഡ് ആരാധകരുടെ സ്വപ്ന റാണി തന്നെയാണ് ഐശ്വര്യ റായ്. സിനിമയിലെ തിരക്ക് കുറഞ്ഞെങ്കിലും റാമ്പുകളിലും മേളകളിലും ശ്രദ്ധേയ താരമാണ് ഐശ്വര്യ. പ്രണയവും ഗോസിപ്പുകളുമൊക്കെ ഉണ്ടായിട്ടുള്ള കരിയറാണ് മുന്‍ ലോക സുന്ദരിയായ ഐശ്വര്യയുടേത്. അഭിഷേകിന്റെ ഭാര്യയായി, ആരാധ്യയുടെ അമ്മയായി, ബച്ചന് കുടുംബത്തിലെ മരുമകളായി കഴിയുന്ന ഐശ്വര്യയുടെ സ്വസ്ഥത കെടുത്താന്‍ പുതിയ വിവാദം എത്തിയിരിക്കുകയാണ്. സംഗീത് കുമാര്‍ എന്ന 32 കാരന് യുവാവ് ആണ് താരത്തിനെതിരെ പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ്. ഐശ്വര്യ റായ് തന്റെ അമ്മയാണെന്നും താന്‍ ജനിച്ചത് ലണ്ടനില്‍ വെച്ച് ഐ.വി.എഫ് വഴിയാണെന്നും സുഗീത് പറയുന്നു. 2018ലും സംഗീത് ഇതേ അവകാശവാദവുമായി എത്തിയിരുന്നു.ഐശ്വര്യ റായ് എന്റെ അമ്മയാണെന്നും, ചെറുപ്പത്തിലെ ഫോട്ടോ മാത്രമേ കയ്യിലുള്ളൂ അല്ലാതെ തെളിവുകളൊന്നുമില്ലെന്നാണ് അന്ന് സുഗീത് പറഞ്ഞത്. ഇപ്പോള്‍ ലണ്ടനില്‍വെച്ച് ഐ.വി.എഫ് വഴിയാണ് ഐശ്വര്യയ്ക്ക് താന്‍ ജനിച്ചതെന്നാണ് പുതിയ കഥ. ഐശ്വര്യ റായിയുടെ പതിനഞ്ചാം വയസിലാണ് ജനനമെന്നും രണ്ട് വയസുവരെ ഇവരുടെ മാതാപിതാക്കളാണ് വളര്‍ത്തിയതെന്നും യുവാവ് പറയുന്നു. 1988 ലാണ് താന്‍ ജനിച്ചതെന്നും ഇപ്പോള്‍ ഐശ്വര്യ റായിക്ക് 15 വയസു മാത്രമേയുള്ളൂവെന്നും സംഗീത് പറഞ്ഞു. പിന്നീട് തന്റെ വളര്‍ത്തച്ഛനായ വടിവേലു റെഡ്ഡി വിശാഖപട്ടണത്തേക്ക് കൊണ്ട് പോവുകയായിരുന്നു. രേഖകളെല്ലാം ബന്ധുക്കള്‍ നശിപ്പിച്ചെന്നും ഇയാള്‍ ആരോപിക്കുന്നു. അമ്മയ്ക്കൊപ്പം മുംബൈയില്‍ താമസിക്കാനാണ് താല്പര്യമെന്നും സംഗീത് പറയുന്നു. അതേസമയം സംഗീതിനെതിരെ വിമര്‍ശനം ഉയരുന്നുണ്ട്. അമിത ആരാധന മൂലം ഒരു നടിയെ പറ്റി അനാവശ്യ കാര്യങ്ങള്‍ പറയുകയാണെന്ന് ആരാധകര്‍ പറയുന്നു.