ടോകിയോ- ചന്ദ്രനിലേക്കുള്ള യാത്രയ്ക്ക് ഒരു പെണ്‍ സുഹൃത്തിനെ വേണമെന്ന് ജപ്പാന്‍ കോടീശ്വരന്റെ പരസ്യം. ഫാഷന്‍ മേഖലയിലെ പ്രമുഖന്‍ കൂടിയായ യുസാകു മെയ്‌സാവയാണ് വേറിട്ടൊരു പരസ്യം നല്‍കിയിരിക്കുന്നത്. 2023ല്‍ എലണ്‍ മസ്‌കിന്റെ സ്‌പെയ്‌സ് എക്‌സ് റോക്കറ്റില്‍ കയറി ചന്ദ്രനില്‍ പോകാനുള്ള ടിക്കറ്റ് റെഡിയാക്കിയ ശേഷമാണ് അദേഹം പരസ്യം നല്‍കിയിരിക്കുന്നത്. 2023ല്‍ നടക്കാനിരിക്കുന്ന ചന്ദ്രയാത്രയിലേക്കുള്ള യാത്രാ ടിക്കറ്റ് സ്വന്തമാക്കിയ സാധാരണ പൗരനായ ആദ്യ യാത്രികനാണ് ഈ 44കാരന്‍. ഓണ്‍ലൈന്‍ വഴിയാണ് ഇദേഹം സുഹൃത്തിനെ തേടുന്നത്.
' ഞാന്‍ ഒരു ജീവിത പങ്കാളിയെ തേടുകയാണ്. എന്റെ ഭാവി പങ്കാളിയുമായി, നമ്മുടെ പ്രണയവും ലോകസമാധാനവും ബഹിരാകാശത്ത് നിന്ന് ആഘോഷിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,'' എന്നാണ് അദേഹത്തിന്റെ പരസ്യവാചകങ്ങള്‍.
ഏകാന്തതയുടെയും ശൂന്യതയുടെയും വികാരം പതുക്കെ എന്നില്‍ ഉയരാന്‍ തുടങ്ങുമ്പോള്‍, ഞാന്‍ ചിന്തിക്കുന്ന ഒരു കാര്യമുണ്ട്: ഒരു സ്ത്രീയെ സ്‌നേഹിക്കുന്നത് തുടരുക, ''അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
[WANTED!!!]
— Yusaku Maezawa (MZ) 前澤友作 (@yousuck2020) January 12, 2020
Why not be the ‘first woman’ to travel to the moon?#MZ_looking_for_love https://t.co/R5VEMXwggl pic.twitter.com/mK6fIJDeiv
അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 17 ആണ്, ഈ മാസം അവസാനത്തോടെ അപേക്ഷകള്‍ പരിശോധിക്കാന്‍ തുടങ്ങും. മാര്‍ച്ച് അവസാനത്തോടെ അന്തിമ തീരുമാനം എടുക്കും.20 വയസിന് മുകളില്‍ പ്രായമുള്ള സിംഗിളായ യുവതികളായിരിക്കണം അപേക്ഷകര്‍. മികച്ച വ്യക്തിത്വമുള്ളവളും ചാന്ദ്ര യാത്രയില്‍ തനിക്കൊപ്പം വരാന്‍ തയ്യാറുള്ളവളുമായിരിക്കണമെന്നും അദേഹം വ്യക്തമാക്കി. മസാവയുടെ ഈ ട്വീറ്റ് എലണ്‍ മസ്‌ക് അടക്കമുള്ള പതിനായിരത്തോളം പേര്‍ റീട്വീറ്റ് ചെയ്തിട്ടുണ്ട്.
രണ്ട് ബില്യണ്‍ ആസ്തിയും സ്വന്തമായി സംഗീത ബാന്റും ഫാഷന്‍ സംരംഭവവും ഒസാക്കുവിനുണ്ട്. സ്‌പെയ്‌സ് എക്‌സ് സ്റ്റാര്‍ഷിപ്പ് റോക്കറ്റില്‍ ചന്ദ്രനെ വലംവെക്കുന്ന ആദ്യത്തെ വിനോദസഞ്ചാരിയാകും ഒസാക്കുവും പാട്ണറും.