സന്‍ഫ്രാന്‍സിസ്‌കോ- ഇനി 5 ജി യുഗമാണ് വരാനിരിക്കുന്നത്. പല മൊബൈല്‍ കമ്പനികളും ഈ പ്ലാറ്റ്‌ഫോമുകളിലേക്കുള്ള ചുവടുമാറ്റം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഇടത്തരം വില നിലവാരമുള്ള 5ജി സ്മാര്‍ട്ട്‌ഫോണുകള്‍ക്കായി 'ഡൈമെന്‍സിറ്റി 800 സിരീസ്'ചിപ്പുകള്‍ പുറത്തിറക്കിയിരിക്കുകയാണ് തായ്‌വാന്‍ കമ്പനി. സെമി കണ്ടക്റ്റര്‍ കമ്പനിയായ മീഡിയാ ടെക് ആണ് ഈ ചിപ്പുകള്‍ പുറത്തെത്തിച്ചത്. 5ജി മോഡങ്ങളുമായി ചേര്‍ന്ന് കരുത്തുറ്റ പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ ഈ ചിപ്പുകള്‍ക്ക് സാധിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. ഡൈമെന്‍സിറ്റി 800 സിരീസ് ചിപ്പുകള്‍ ഉള്‍ക്കൊള്ളുന്ന ഡിവൈസുകള്‍ ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. 5ജിയിലെ പ്രീമിയം വിഭാഗത്തിലുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഇണങ്ങുന്ന വിധത്തിലാണ് ചിപ്പുകള്‍ നിര്‍മിച്ചിരിക്കുന്നത്.കണ്ക്ടി