ഒരു വർഷത്തെ റിപ്ലെയ്‌സ്‌മെന്റ് ഗാരണ്ടിയുമായി നോക്കിയ 2.3 

ഒരു വർഷത്തെ ഗാരണ്ടിയുമായി നോക്കിയ 2.3 എച്ച്.എം.ഡി ഗ്ലോബൽ പുറത്തിറക്കി. അടുത്ത വർഷം മാർച്ച് 31 ന് മുൻപ് ഫോൺ വാങ്ങുന്നവർക്ക് ഈ ആനുകൂല്യം ലഭ്യമായിരിക്കും. 
മികച്ച ചിത്രങ്ങളെടുക്കാൻ സഹായിക്കുന്ന ഫീച്ചർ പായ്ക്ക് ചെയ്ത ക്യാമറയാണ് നോക്കിയ 2.3 യുടേത്. 6.2 ഇഞ്ച് എച്ച്.ഡി സ്‌ക്രീനും (15.74 സെ.മീ) വലിയതും ദീർഘനേരം നീണ്ടുനിൽക്കുന്നതുമായ ബാറ്ററി ദൈർഘ്യവും അവതരിപ്പിക്കുന്നു. കൂടാതെ, ആൻഡ്രോയ്ഡ് 10 ൽ പുതിയ നോക്കിയ 2.3 ന് മൂന്ന് വർഷത്തേക്ക് പ്രതിമാസ സുരക്ഷാ അപ്‌ഡേറ്റുകളും രണ്ട് വർഷത്തേക്ക് ഒ.എസ് അപ്‌ഡേറ്റുകളും ലഭിക്കും. 


ഡ്യുവൽ ക്യാമറയും മികച്ച ചിത്രം തെരഞ്ഞെടുക്കാൻ സഹായിക്കുന്ന റെക്കമെൻഡഡ് ഷോട്ടും നോക്കിയ 2.3 ൽ ഉൾക്കൊള്ളുന്നു. ഗൂഗിൾ  അസിസ്റ്റന്റ് ബട്ടൺ ഉള്ള നോക്കിയ 2.3 ഉപയോഗിച്ച് വിലയേറിയ സമയം ലാഭിക്കാം. വരാനിരിക്കുന്ന കലണ്ടർ എൻട്രികൾ, യാത്രാ സമയങ്ങൾ, മറ്റു വിവരങ്ങൾ എന്നിവ കാണുന്നതിന് ശബ്ദം ഉപയോഗിക്കാം. ഒറ്റനോട്ടത്തിൽ നിങ്ങളുടെ ഫോൺ അൺലോക്ക് ചെയ്യാൻ അനുവദിക്കുന്ന ബയോമെട്രിക് മുഖം തിരിച്ചറിയലും നോക്കിയ 2.3  നൽകുന്നു. 


നോക്കിയ 2.3 സിയാൻ ഗ്രീൻ, സാൻഡ്, ചാർകോൾ വർണങ്ങളിൽ ഡിസംബർ 27 മുതൽ ലഭിക്കും. 2 ജി.ബി/32 ജി.ബിക്ക് 8199 രൂപയാണ് വില. വിവിധ ഓഫറുകളും ലഭ്യമാണ്.


 

Latest News