ക്രിസ്മസും പുതുവത്സരവും അടുത്തതോടെ അനേകം ഓഫറുകളാണ് സ്മാർട്ട്‌ഫോൺ വിപണിൽ വരുന്നത്. വൺ പ്ലസും അതിന്റെ ഏറ്റവും പുതിയ വൺപ്ലസ് 7 ടി, വൺപ്ലസ് 7 ടി പ്രോ ലൈനപ്പുകൾക്ക് ന്യൂ ഇയർ സെയിൽ പ്രഖ്യാപിച്ചു. അടുത്ത മാസം നാലു വരെ വിൽപന തുടരും. ഈ സെയിലിലൂടെ ഉപയോക്താക്കൾക്ക് വൺപ്ലസ് 7 ടി സീരീസ് സ്മാർട്ട്‌ഫോണുകൾ 34,999 രൂപ വരെ കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാം.
വൺപ്ലസ് ന്യൂ ഇയർ സെയിൽ ഓഫറുകൾ വൺപ്ലസ് ന്യൂ ഇയർ വിൽപനയിലൂടെ കമ്പനി വൺ പ്ലസ് 7 ടി 128 ജി.ബി വേരിയന്റ് 34,999 രൂപയ്ക്ക് നൽകുന്നു. എച്ച്.ഡി.എഫ്.സി ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഉടമകൾക്ക്1,500 രൂപ ഇൻസ്റ്റന്റ് ഡിസ്‌കൗണ്ടും ലഭിക്കും. ഈ കാർഡുകളിലേതെങ്കിലും ഉപയോഗിച്ച് ഫോൺ വാങ്ങുമ്പോൾ 33,499 രൂപ മാത്രമേ ഫോണിനായി ഉപയോക്താവ് നൽകേണ്ടതുള്ളൂ. വൺ പ്ലസ് 7 ടി 256 ജി.ബി സ്‌റ്റോറേജുള്ള വൺ പ്ലസ് 7 ടി 37,999 രൂപയ്ക്കാണ് പുതുവത്സര വിൽപനയിലൂടെ വിപണിയിൽ ലഭ്യമായിട്ടുള്ളത്.
വൺപ്ലസ് 7 ടി പ്രോ 6 ജി.ബി റാം + 128 ജി.ബി സ്‌റ്റോറേജുള്ള വൺപ്ലസ് 7 ടി പ്രോ 39,999 രൂപക്ക് വൺപ്ലസിന്റെ പുതുവത്സര സെയിലിലൂടെ സ്വന്തമാക്കാം. ഇതിനൊപ്പം തന്നെ എച്ച്.ഡി.എഫ്.സി ബാങ്ക് കാർഡുകൾ ഉപയോഗിച്ചാൽ 2,000 രൂപ അധിക കിഴിവും ലഭിക്കും. ഫോണിന്റെ വില 37,999 രൂപ. വൺപ്ലസ് 7പ്രോ വൺപ്ലസ് 7പ്രോ 8 ജി.ബി + 256 ജി.ബി വേരിയന്റ് 51,999 രൂപയ്ക്കാണ് പുതുവത്സരത്തിൽ വിൽക്കുന്നത്. ഈ വിലയിലും മറ്റ് ഓഫറുകൾ ലഭ്യമാണ്. എച്ച്.ഡി.എഫ്.സി ബാങ്ക് കാർഡുകളിൽ 3,000 രൂപ കിഴിവോടെ വൺപ്ലസ് 7 പ്രോ യുടെ 8 ജിബി + 256 ജിബി വേരിയന്റ് സ്വന്തമാക്കാം.
വൺപ്ലസ് 7പ്രോ മക്ലാരൻ വൺപ്ലസ് 7 സീരീസിലെ ഏറ്റവും വില കൂടിയ വേരിയന്റാണ് വൺപ്ലസ് 7പ്രോ മക്ലാരൻ എഡിഷൻ. ഈ സ്മാർട്ട്‌ഫോണിന്റെ 8 ജിബി + 256 ജിബി മോഡൽ കമ്പനി 55,999 രൂപയ്ക്ക് ലഭ്യമാക്കുന്നു. 3,000 രൂപയുടെ ഡിസ്‌കൗണ്ടാണ് ഈ മോഡലിന് വൺപ്ലസ് നൽകുന്നത്. ഇ.എം.ഐ ഓപ്ഷനുകൾ ഈ വിലക്കിഴിവുകൾ കൂടാതെ എച്ച്.ഡി.എഫ്.സി ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് 12 മാസത്തെ നോകോസ്റ്റ് ഇ.എം.ഐ ഓപ്ഷനും മറ്റ് ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകൾക്ക് 6 മാസത്തെ നോകോസ്റ്റ് ഇ.എം.ഐയും വൺപ്ലസ് വാഗ്ദാനം ചെയ്യുന്നുണ്ട്. പ്രതിമാസം 2,791 രൂപ നിരക്കിലാണ് ഇ.എം.ഐ ഓപ്ഷൻ ആരംഭിക്കുന്നത്.
ഡിസംബർ 30 വരെ റഫറൽ പ്രോഗ്രാമിന് കീഴിൽ 2,000 രൂപ വില വരുന്ന ഡിസ്‌കൗണ്ട് വൗച്ചറും ഉപഭോക്താക്കൾക്ക് ക്ലെയിം ചെയ്യാം. വൺപ്ലസ് റെഡ് കേബിൾ ക്ലബ് ലൈഫ് ടൈം അംഗത്വവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് വൺപ്ലസ് ഉപയോക്താക്കൾക്ക് 1,00,000 രൂപ വരെ വിലവരുന്ന ഗിഫ്റ്റ് ബോക്‌സുകൾ നേടാൻ അവസരമൊരുക്കുന്നതിനൊപ്പം വൺപ്ലസ് ബുള്ളറ്റ് വയർലസ് ഹെഡ്‌ഫോണുകൾക്ക് 50 ശതമാനം കിഴിവും നൽകുന്നു.